
കേരളത്തിന് മാതൃകയാകയായി തന്റെ സ്വന്തം നാടായ ചേർത്തലയിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും ഒപ്പം കൃഷി നടത്തി മാതൃക ആവുകയാണ് മന്ത്രി പി പ്രസാദ്. 50 സെന്റ് സ്ഥലത്തു കൃഷി ചെയ്തു ഞങ്ങളും കൃഷിയിലേക്കു എന്ന ക്യാമ്പയ്നുമായിട്ടാണ് മന്ത്രി കൃഷിയിലേക്കു ഇറങ്ങിയതെന്നു അദ്ദേഹം പറഞ്ഞു. പച്ചകറി കൃഷി ചെയ്യാൻ മണ്ണും മനുഷ്യനും ഇവിടെ ഉണ്ട് . നെൽകൃഷി നഷ്ടമാണെന്ന് തർക്കിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ എന്ന് അദ്ദേഹം ജനങ്ങളോട് ചോദിക്കുന്നു . പച്ചക്കറികളും പഴങ്ങളും കൃഷിചെയ്യാൻ മണ്ണും മനുഷ്യരും ഇവിടെ ഉണ്ട് അങ്ങനെയാണ് കൃഷിയിലേക്കു ഇറങ്ങിയത്. കൃഷി ഭവനും കൃഷിക്കാരും എല്ലാരും കൂടെ ചേർന്നാണ് ഇങ്ങനെ ഒരു കൃഷി ഇറക്കിയത് .യഥാർത്ഥ കര്ഷകനോട് കൃഷി ലാഭമാണോ എന്ന് ചോദിച്ചാൽ ആണെന്നെ പറയുകയുള്ളൂ എന്ന് മന്ത്രി പറഞ്ഞു .
വട്ടവടയിലെ കർഷകരുടെ പ്രശ്നം മന്ത്രിക്കു മുന്നിൽ നവകേരള ന്യൂസ് അവതരിപ്പിച്ചു . കൃഷിവകുപ്പ് കൊടുക്കുന്ന ആനുകൂല്യം അനര്ഹരിലേക്കാണ് പോകുന്നതെന്ന് വട്ടവടയിലെ കർഷകർ പരാതിപ്പെട്ടിരുന്ന കാര്യം . മുൻപ് നവകേരള ന്യൂസ് വട്ടവടയിലെ കർഷകരുടെ അവസ്ഥയെ ചൂണ്ടി കാണിച്ചു വീഡിയോ ചെയ്തിരുന്നു . കൃഷി ഇറക്കുന്ന കർഷകർക്ക് മുൻകൂറായി പണം നൽകി വിത്തും വളവും പണവും നൽകിയ ആളുകൾ അവർ നിശ്ചയിക്കുന്ന വിലയിൽ നിന്ന് കർഷകരുടെ കൈയിൽ നിന്ന് വാങ്ങുന്ന അവസ്ഥായാണ് അവിടെ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു . കർഷകന്റെ കണ്ണ് നിറഞ്ഞാൽ അത് നാടിനു ദുരന്തം ആയിരിക്കുമെന്നും കർഷകന്റെ മനസ്സ് നിറഞ്ഞാൽ അത് നാടിനു ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു .
വിഷു ദിനത്തിൽ ആലപ്പുഴ ചെന്നിത്തലയിൽ കൊയ്ത്തുത്സവം ഉൽഘാടനതിഞ്ഞു എത്തിയ മന്ത്രിയുടെ വസ്ത്രദാരണം വളരെ ശ്രദ്ധ നേടി. കര്ഷകര്ക്കൊപ്പം നിന്ന് കാവി മുണ്ടും ഷർട്ടും ധരിച്ചാണ് കൊയ്ത്തു ഉത്സാവം നടത്തിയത് . ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടു കാർഷിക രംഗത്ത് വലിയ ഒരു കുതിച്ചു ചാട്ടം നടത്തിയ രാജ്യമായ ഇസ്രേൽ പറ്റി അദ്ദേഹം പറഞ്ഞു . ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ പഠിക്കാൻ ഇസ്രയേലിലേക്ക് സർക്കാർ നടത്തിയ പര്യടനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒരു കർഷകനെ കാണാതായ സംഭവം ഉണ്ടായതായും മന്ത്രി പറഞ്ഞു . കർഷകൻ കൂട്ടത്തിൽ നിന്ന് മനപ്പൂർവ്വം വേർപിരിഞ്ഞതായി തോന്നുന്നു. പിന്നീട തന്റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയുടെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് നിശ്ചിത മാനദണ്ഡങ്ങൾ ബിജു പാലിച്ചിട്ടുണ്ടോയെന്ന് ഡിപ്പാർട്ട്മെന്റ് കൃഷി ഓഫീസർ പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹത്തെ പ്രതിനിധിസംഘത്തിൽ ഉൾപ്പെടുത്തിയത് എന്നും മന്ത്രി പറഞ്ഞു . ഇസ്രായേൽ യാത്ര വെറുതെ ആകില്ല കർഷകരെ അടുത്ത തലത്തിലേക്ക് ഇനിയും പറഞ്ഞുവിടുമെന്നും അദ്ദേഹം പറഞ്ഞു . ഇന്തോനേഷ്യയിൽ പോയി നാളികേരത്തിനെപ്പറ്റി പഠിക്കാൻ പോകണം എന്ന് കെബി ഗണേഷ് കുമാർ പറഞ്ഞു എന്നും അദ്ദേഹം പറയുന്നുണ്ട് . സർക്കാരിന്റേത് അഴിമതി രഹിത നിലപാടാണ് എന്നും മന്ത്രി പറഞ്ഞു . പഴെയകാല വിഷു ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു . ‘അമ്മ വിഷു കണി ഒരുക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ് എന്നും അതിൽ അമ്മയുടെ കരുതലും സ്നേഹവും എല്ലാം ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .വിഷു ദിനത്തിൽ നവകേരള ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആണ് പി പ്രസാദ് കൃഷി മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ പറ്റിയും വരാൻ പോകുന്ന പദ്ധതികളെ പറ്റിയും സംസാരിച്ചത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]