
ട്രെയിൻ യാത്ര വളരെ മനോഹരം ആണ് അല്ലെ ? പക്ഷെ സീറ്റ് കിട്ടിയില്ലെങ്കിൽ വളരെ ദുഷ്കരം തന്നെ . അപ്പോൾ പിന്നെ ഭിന്നശേഷിക്കാരുടെ കാര്യം പറയണോ? ട്രെയിൻ യാത്ര നടത്തുന്ന ഭിന്നശേഷിക്കാരായ ആളുകൾക്ക് അവരുടെ യാത്രകൾ കൂടുതൽ സുഖകരമാക്കുന്നതിനായി റെയിൽവേ ലോവർ ബെർത്തുകൾ മാറ്റിവെച്ചിരിക്കുന്നു. അതനുസരിച്ച് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ ഭിന്നശേഷിക്കാരായ യാത്രക്കാർക്കും അവരുടെ അറ്റൻഡർമാർക്കും(കൂടെ യാത്ര ചെയ്യുന്നയാള്ക്കും) ലോവർ ബർത്ത് തിരഞ്ഞെടുക്കാൻ റെയിൽവേ മുൻഗണന നൽകും.
ഇതനുസരിച്ച് സ്ലീപ്പർ ക്ലാസിൽ നാല് ബെർത്തുകൾ (രണ്ട് ലോവർ, രണ്ട് മിഡിൽ), 3 എസിയിൽ രണ്ട് ബെർത്തുകൾ (ഒന്ന് ലോവർ, ഒരു മിഡിൽ), 3 ഇ ക്ലാസിൽ രണ്ട് ബെർത്ത് (ഒന്ന് ലോവർ , 1 മിഡിൽ ബെർത്ത് ) ഭിന്നശേഷിക്കാർക്കും അവരുടെ ഒപ്പം യാത്ര ചെയ്യുന്നവർക്കുമായി സംവരണം ചെയ്യും. ഇതു സംബന്ധിച്ച ഉത്തരവ് റെയിൽവേ മാർച്ച് 31 ന് പുറത്തിറക്കിയിരുന്നു. എന്നാൽ എക്സ്പ്രസ് ട്രെയിനുകളിലും മെയിൽ ട്രെയിനുകളിലും മാത്രമേ ഇന്ത്യൻ റെയിൽവേയുടെ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ.
എസി ചെയർ കാർ ട്രെയിനുകളിൽ ഭിന്നശേഷി യാത്രക്കാർക്കായി 2 സീറ്റുകൾ റിസർവ് ചെയ്തിട്ടുണ്ട്. കൂടാതെ ഗരീബ് രഥ് ട്രെയിനുകളിളും ഭിന്നശേഷിയുള്ളവർക്കായി രണ്ട് ലോവർ ബർത്തും രണ്ട് അപ്പർ ബർത്തും റിസർവ് ചെയ്യാൻ വ്യവസ്ഥയുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്തണമെങ്കിൽ അവർ മുഴുവൻ യാത്രാക്കൂലിയും നൽകേണ്ടിവരും. ഇന്ത്യൻ റെയിൽവേയുടെ ഈ തീരുമാനം ബന്ധപ്പെട്ട യാത്രക്കാർക്ക് കൂടുതൽ സൗകര്യത്തോടും അനായാസത്തോടും കൂടി ട്രെയിൻ യാത്ര ആസ്വദിക്കാൻ സഹായിക്കും. സീറ്റുകളിൽ ഇരിക്കുവായും കയറുവാനും ഇറങ്ങുവാനും ഇത് വളരെ സൗകര്യപ്രദമായിരിക്കുകയും ചെയ്യും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]