
Employees provident fund organization (EPFO) സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം നടത്തുന്നതായി ഔദ്യോഗിക വിജ്ഞാപനം വഴി അറിയിച്ചിട്ടുണ്ട് (EPFO Social Security Assistant).
തസ്തികയിലെ ക്യാബേക്ഷിക്കുന്നതിനായി വേണ്ട വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും മറ്റു മാനാദണ്ഡങ്ങളും അപേക്ഷിക്കുന്ന രീതിയുമെല്ലാം ചുവടെ നൽകിയിരിക്കുന്നു. ഇന്ത്യ ഒട്ടാകെ 2674 ഒഴിവുകളാണുള്ളത്. ഇതിൽ 115 ഒഴിവുകൾ കേരളത്തിലാണ്.
18 നും 27നും ഇടയ്ക്ക് പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. SC/ST വിഭാഗങ്ങളിലുള്ളവർക്ക് അഞ്ച് വർഷവും OBC വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും
General Aptitude, General Knowledge/ General Awareness, Quantitative Ability, General English with Comprehension, Computer Literacy എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന 600 മാർക്കിനുള്ള പരീക്ഷയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന്റെ ആദ്യഘട്ടം.
തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ ഉദ്യോഗാർഥികളുടെ ടൈപ്പിംഗ് സ്പീഡ് പരിശോധിക്കപ്പെടും. ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് സ്പീഡ് ഉള്ളവരെയാണ് ഈ ഘട്ടത്തിലൂടെ തിരഞ്ഞെടുക്കുക.
700 രൂപയാണ് അപേക്ഷാ ഫീസ്. SC/ST, PwBD വിഭാഗങ്ങളിലുള്ളവർക്കും സ്ത്രീകൾക്കും അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. EPFO പുറത്തുവിട്ട ഔദ്യോഗിക നോട്ടിഫിക്കേഷനും അപേക്ഷിക്കുവാനുള്ള ലിങ്കും ചുവടെ കൊടുക്കുന്നു.
Last Date to Apply: 28/04/2023
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]