
ബസിന്റെ ഹെഡ് ലൈറ്റുകൾ അടിച്ചുപൊട്ടിച്ചുപരാതി ഇല്ലാത്തതിനാൽ കേസെടുത്തില്ലെന്ന് പോലീസ് പരാതി നൽകിയതാണെന്ന് ഡി.ടി.ഒ.
പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലേക്ക് മൂന്ന് യുവാക്കൾ അതിക്രമിച്ചുകടന്ന് നിർത്തിയിട്ടിരുന്ന ബസിന്റെ ഹെഡ് ലൈറ്റുകൾ അടിച്ചുപൊട്ടിച്ചു. അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടിരുന്ന വേണാട് ബസിന്റെ ഹൈഡ് ലൈറ്റാണ് പൊട്ടിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയ്ക്കായിരുന്നു സംഭവം.
ബസുകൾ നന്നാക്കുന്നതിനിടെ, തമ്മിൽ അസഭ്യം പറഞ്ഞുകൊണ്ട് മൂന്ന് യുവാക്കൾ സ്റ്റാൻഡിലെ ഗാരേജിനടുത്തേക്ക് വരികയായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു. ബസുകളിൽ അടിക്കുകയും ജാക്കി ചവിട്ടത്തെറിപ്പിക്കുകയും ഉപകരണങ്ങൾ എടുത്തെറിയുകയും ചെയ്തതോടെ ജീവനക്കാർ ചോദ്യംചെയ്തു. ഇതോടെ ജീവനക്കാർക്ക് നേരെയായി അസഭ്യംവിളി. കൂട്ടത്തിലുണ്ടായിരുന്ന യുവാവ് ബസിൽ തലകൊണ്ട് ഇടിക്കുകയും ചവിട്ടുകയുംചെയ്തു. പിന്നീട് ഇയാൾ അവിടെ കിടന്നിരുന്ന കമ്പികൊണ്ട് ബസിന്റെ ഹെഡ് ലൈറ്റുകൾ അടിച്ചുപൊട്ടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇതോടെ യാത്രക്കാരും ജീവനക്കാരും ചേർന്ന് മൂന്നുപേരെയും തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിച്ചു.
പോലീസ് വാഹനത്തിലിരുന്നും അസഭ്യംവിളി
:യുവാക്കളെ പത്തനംതിട്ട പോലീസെത്തി ബലംപ്രയോഗിച്ച് വാഹനത്തിലേക്ക് കയറ്റി. അതിലൊരാൾ വാഹനത്തിനുള്ളിലിരുന്നും പോക്കറ്റിലുണ്ടായിരുന്ന കുപ്പിയിലെ മദ്യംകുടിച്ച് പോലീസിനെ അസഭ്യം പറഞ്ഞുകൊണ്ട് തല വാഹനത്തിനുള്ളിൽ നിരന്തരമായി ഇടിപ്പിച്ചു. ഇതിനിടിയിൽ ഇയാൾ സ്വയം നാവിൽ കടിച്ച് ചോര വരുത്തിയതായും ദൃക്സാക്ഷികൾ പറഞ്ഞു. ഇതോടെ ജീവനക്കാരിൽ ആരെങ്കിലുമൊരാൾ കൂടെവരണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സ്റ്റേഷനിലെ സെല്ലിനുള്ളിലേക്ക് മാറ്റിയപ്പോൾ, ഇതേ ആൾ തന്നെ കമ്പിയിൽ തലകൊണ്ട് ഇടിക്കുകയും പോലീസുകാരെ അസഭ്യം വിളിക്കുന്നതും തുടർന്നു. വായിൽനിന്ന് ചോര വന്നതോടെ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പത്തനംതിട്ട പോലീസ് പറഞ്ഞു. എന്നാൽ, ഹെഡ് ലൈറ്റുകൾ തകർത്തതുവഴി 5000 രൂപയുെട നഷ്ടവും, ട്രിപ്പ് മുടങ്ങിയതും അടക്കം 50,000 രൂപയുടെ നഷ്ടം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിയ്ക്കും പത്തനംതിട്ട പോലീസിനും പരാതി നൽകയതാണെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]