
തൊഴില്‍ മേള 19-ന്
കായംകുളം ഗവണ്മെന്റ് ഐ.ടി.ഐ. പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ 2023 ഏപ്രില്‍ 19-ന് രാവിലെ ഒമ്പത് മണി മുതല്‍ തൊഴില്‍ മേള നടത്തും. ഐ.ടി.ഐ ട്രേഡുകള്‍ പാസ്സായവര്‍ക്ക് പങ്കെടുക്കാം. േഫാണ്‍ :9496330885, 7403259990, 9947691050. ഇ-മെയില്‍: [email protected].
പി.ടി.എസിനെ ആവശ്യമുണ്ട്
ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസിലേക്ക് പി.ടി.എസിനെ ആവശ്യമുണ്ട്. താല്പര്യമുളള വിമുക്തഭടന്മാരുടെ ആശ്രിതര്‍/പരിസരവാസികള്‍ സൈനികക്ഷേമ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം. ഏപ്രില്‍ 25-ന് മുന്‍പായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0477-2245673.
എം.ഇ.സി. തസ്തികയിലേക്ക് അപേക്ഷിക്കാം
കഞ്ഞിക്കുഴി ബ്ലോക്കില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രോം(എസ്.വി.ഇ.പി) നടപ്പാക്കുന്നതിന്റെ ഭാഗമായി എം.ഇ.സി.മാരുടെ (മൈക്രോ എന്റര്‍പ്രൈസസ് കണ്‍സല്‍ട്ടന്റ്) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു. പ്രായപരിധി: 25-45. അപേക്ഷിക്കുന്ന വ്യക്തി അയല്‍ക്കൂട്ട അംഗമോ അയല്‍ക്കൂട്ട കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകള്‍ക്ക് മുന്‍ഗണന. അപേക്ഷിക്കുന്നയാള്‍ കഞ്ഞിക്കുഴി ബ്ലോക്കിലോ സമീപ ബ്ലോക്കുകളിലോ നഗരസഭയിലോ സ്ഥിരതാമസമുള്ളവരായിരിക്കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിൻറെ കോപ്പി, ആധാര്‍ കോപ്പി, സി.ഡി.എസ്. ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ഏപ്രില്‍ 25 ന് വൈകിട്ട് അഞ്ചിനകം ജില്ല മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷയുടെ പുറത്ത് എസ്.വി.ഇ.പി കഞ്ഞിക്കുഴി ബ്ലോക്ക് എം.ഇ.സി. അപേക്ഷ എന്ന് ചേര്‍ക്കണം. വിവരങ്ങള്‍ക്ക് അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9400920199
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]