
ഏറ്റുമാനുകാരൻ അബ്രഹാം ജോസഫിന്റെ വാഴക്കൃഷി കാട്ടാന ചവിട്ടിമെതിച്ചനിലയിൽ
തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ തേനരുവിയിൽ വീണ്ടും കാട്ടാനയിറങ്ങി. മുന്നൂറോളം വാഴകൾ നശിപ്പിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രിയാണ് ഒറ്റയാനെത്തിയത്. പെരുവാച്ചിറയിൽ ജോസിന്റെ 200 വാഴകളും ഏറ്റുമാനുകാരൻ അബ്രഹാം ജോസഫിന്റെ 100 വാഴകളുമാണ് നശിപ്പിച്ചത്. ഇവിടെ കാട്ടാനകളുടെ സ്വൈരവിഹാരം തുടരുകയാണ്.
കഴിഞ്ഞമാസം ജോസിന്റെ ആയിരത്തോളം വാഴകൾ നശിപ്പിച്ചിരുന്നു. ജോസ് തന്നെ സ്ഥാപിച്ച സൗരോർജവേലി പിഴുതെറിഞ്ഞാണ് അന്ന് ആനയെത്തിയത്. വനംവകുപ്പ് പീടികപ്പാറ സെക്ഷൻ അധീനതയിലുള്ള പ്രദേശമാണിത്. മലപ്പുറം ജില്ലയിലെ കൊടുമ്പുഴ വനമേഖലയിൽനിന്നാണ് ഇവിടേക്ക് ഒറ്റയ്ക്കും കൂട്ടമായും കാട്ടാനകളെത്തുന്നത്.
കൃഷിയിടങ്ങളിൽ ദിവസങ്ങളോളം തമ്പടിച്ച് വ്യാപകമായി വിളകൾ നശിപ്പിച്ചാണ് ഇവ മടങ്ങുന്നത്. കഴിഞ്ഞവർഷം പീടികപ്പാറ കോനൂർകണ്ടിയിൽ കാട്ടാനകളിറങ്ങി വിളകൾ നശിപ്പിക്കുകയും മൂന്നു വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു.
രണ്ടുവർഷംമുമ്പ് ജില്ലാതിർത്തിയായ ഊർങ്ങാട്ടീരി കോനൂർകണ്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ജില്ലാതിർത്തിയിൽ സൗരോർജവേലി സ്ഥാപിക്കാനുള്ള നടപടി ഫണ്ടിന്റെ അഭാവംമൂലം അനന്തമായി നീളുകയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]