
കേരളത്തിലെ ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ.
ജോലി ഒഴിവുകൾ
അധ്യാപക ഒഴിവ്
തൃശൂർ ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ 17 താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി എസ് സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാനേജർ കം റെസിഡെൻഷ്യൽ ട്യൂട്ടർ തസ്തികയിലേക്ക് ഹൈസ്കൂൾ ടീച്ചർ തസ്തികയുടെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും മികവും ഉള്ളവർക്ക് അഭിമുഖത്തിൽ വെയിറ്റേജ് മാർക്ക് നൽകും. നിയമനങ്ങൾക്ക് പ്രാദേശിക മുൻഗണന ലഭിക്കുന്നതല്ല. താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർമാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 15. അയക്കേണ്ട വിലാസം: ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാം നില, ചാലക്കുടി 680307. ഫോൺ: 0480 2706100
🔰അധ്യാപക ഒഴിവ്
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2023-24 അധ്യയന വര്‍ഷം നിലവിലുള്ള ഹൈസ്കൂള്‍ ടീച്ചര്‍ (കണക്ക്), എം.സി.ആര്.ടി ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിയമനത്തിനായി നിഷ്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. ( എം.സി.ആര്.ടിക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം ) പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും.
സേവനകാലാവധി 2024 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും ഈകാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ അസല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നല്കുന്നതുമാണ്. 32,560 രൂപ പ്രതിമാസ വേതനം ലഭിക്കും.
യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735227703 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം
🔰അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവ്
കേരളാ പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ഓഫീസിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. 27,500 രൂപയാണ് പ്രതിമാസ പ്രതിഫലം. സിവില്‍എഞ്ചിനീയറിംഗ് ബിരുദം/ സിവില്‍എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി(സിവില്‍) പ്രവൃത്തി പരിചയവും ആണ് യോഗ്യത. അപേക്ഷകള്‍ മാര്‍ച്ച് 25-ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ.്എന്‍ സ്റ്റേഡിയം,പാളയം, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ ലഭിക്കണം. വെബ്സൈറ്റ് : www.kphccltd.kerala.gov.in
ഫോണ്‍: 04712302201.
🔰ഇൻസ്ട്രക്ടർക്കായുള്ള അഭിമുഖം
കോട്ടയം: പള്ളിക്കത്തോട് ഗവ.ഐ.ടി.ഐയിൽ ഡി/ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർക്കായുള്ള അഭിമുഖം മാർച്ച് 17 ന് രാവിലെ പത്തുമണിക്ക് നടത്തുന്നു.ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ ഡിപ്ളോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സി യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അഭിമുഖത്തിനു ഹാജരാകണം. ഫോൺ 6282353833
🔰അസിസ്റ്റന്റ് കം അക്കൗണ്ടറിന്റെ ജോലി ഒഴിവ്
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയില്‍ മോണിറ്ററിങ് ആന്‍ഡ് ഇവാല്വേഷന്‍ അസിസ്റ്റന്റ് കം അക്കൗണ്ടറിന്റെ ഒഴിവുണ്ട്. ബികോം ഡിഗ്രിയും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായിട്ടുള്ള ഏതെങ്കിലും പി ജി യും കമ്പ്യൂട്ടര്‍ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ [email protected] ലേക്ക് ബയോഡാറ്റ മെയില്‍ ചെയ്യണം. ഫോണ്‍: 0497-2764571, 9847401207.
🔰അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന അധ്യാപക തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് പി എസ് സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, കണക്ക്, ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്ക്, എം സി ആര് ടി എന്നീ വിഷയങ്ങളില്‍ ഹൈസ്കൂള്‍ വിഭാഗത്തിലും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുമാണ് ഒഴിവുകള്‍.
നിയമനം താല്ക്കാലികവും 2024 മാര്‍ച്ച് 31 വരെയോ, സ്ഥിരാധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെയോ ആയിരിക്കും. കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല് ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം. റസിഡന്‍ഷ്യല്‍ സ്കൂളായതിനാല്‍ സ്കൂളിലെ കുട്ടികളോടൊപ്പം ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കുന്നതിനും അവരുടെ അച്ചടക്ക കാര്യങ്ങളില്‍ ശ്രദ്ധിക്കാനും അധ്യയന സമയത്തിനു പുറമെയുള്ള സമയങ്ങളില്‍ വിദ്യാര്‍ഥികളുടെ പഠന- പഠനേതര പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കാനും സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. താല്പര്യമുള്ളവര് വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഏപ്രില്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357, 0460 2203020.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]