
പാലക്കാട്: മണ്ണാര്‍ക്കാട് ജനവാസമേഖലയിൽ പുലിക്കൂട്ട സാന്നിധ്യം. ഒരു പുലിയേയും രണ്ട് കുഞ്ഞുങ്ങളേയും തത്തേങ്ങലത്ത് ജനവാസമേഖലയില്‍ കണ്ടതായി വാഹനയാത്രികരായ യുവാക്കൾ വനപാലകരെ അറിയിച്ചു. കാറിലിരുന്ന് പകർത്തിയ ദൃശ്യങ്ങളും വനപാലകർക്ക് കൈമാറി.
അതേസമയം പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി വനംവകുപ്പ് വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും തെരച്ചിൽ തുടരാനാണ് വനപാലകരുടെ തീരുമാനം. പുലിക്കൂട്ടത്തെ കണ്ട സ്ഥലത്ത് നിരീക്ഷണ ക്യാമറയും കൂടും സ്ഥാപിക്കുമെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ അറിയിച്ചു.
അതേസമയം പാലക്കാട് ധോണിയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. രാത്രി പത്ത് മണിയോടെ ധോണി സെന്റ് തോമസ് നഗറിനോട് ചേർന്നുള്ള ഭാഗത്താണ് പിടി സെവൻ എന്ന കാട്ടാനയെ കണ്ടത്. വനംവകുപ്പ് സംഘം പടക്കം പൊട്ടിച്ച് കാട് കയറ്റാന്‍ ശ്രമിച്ചെങ്കിലും രണ്ട് മണിക്കൂറിലധികം കൊമ്പന് ജനവാസമേഖലയില്‍ തുടര്‍ന്നു. പിടി സെവനെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയിൽ എത്തും.
The post മണ്ണാർക്കാട് പുലിക്കൂട്ടത്തെ കണ്ടുവെന്ന് യുവാക്കൾ, ദൃശ്യങ്ങൾ വനപാലകർക്ക് കൈമാറി, തെരച്ചിൽ തുടരുന്നു<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]