
സർവീസ് മേഖലയിലെ ജീവനക്കാരെയും പൊതുജനങ്ങളെയും ഭിന്നിപ്പിക്കാൻ കേരളത്തിൽ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലതുപക്ഷ സർക്കാരിന്റെ കാലത്ത് സർവീസ് മേഖലയ്ക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തിനു മാറാൻ കഴിഞ്ഞതിൽ എൻജിഒ യൂണിയന് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഖജനാവ് നിറഞ്ഞു കവിഞ്ഞ സംസ്ഥാനമല്ല. നല്ല സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. എന്നാലും സിവിൽ സർവീസ് മേഖലയടക്കം എല്ലാവരേയും സംതൃപ്തിയോടെയാണ് സർക്കാർ മുന്നോട്ട് കൊണ്ടു പോകുന്നത്. ജനങ്ങളെ സഹായിക്കാൻ ജനപ്രതിനിധികളെ പോലെ തന്നെ സിവിൽ സർവീസിനും ഉത്തരവാദിത്വമുണ്ട്.
അഴിമതി മുക്തമായ സിവില്‍ സര്‍വീസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ എന്‍ജിഒ യൂണിയന് മാത്രമേ കഴിയൂ എന്ന് പിണറായി വിജയന് പറഞ്ഞു. കേരളത്തിലെ സിവില്‍ സര്‍വീസ് മറ്റേതൊരു സംസ്ഥാനത്തേക്കാളും സംതൃപ്തമാണ്. എന്നാല്‍ ആ സംതൃപ്തി പ്രകടിപ്പിക്കേണ്ടത് ജനങ്ങള്‍ക്ക് നല്കുന്ന സേവനത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും തൊഴിലന്വേഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
The post സംസ്ഥാനത്ത് ക്ഷേമപദ്ധതികൾ നിർത്താൻ കേന്ദ്രം പറയുന്നു, അതിന് മനസില്ല: മുഖ്യമന്ത്രി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]