
കൊച്ചി: ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റില്ലെന്ന് ചീഫ് ജസ്റ്റിസ്. ഹൈക്കോടതിയുടെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കുറച്ച് സ്ഥലം കൂടി ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് എന്നാണ് വിശദീകരണം.
മംഗള വനത്തിന് സമീപത്തെ ഹൈക്കോടതി സമുച്ചയത്തിലെ സ്ഥലപരിമിതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. അഭിഭാഷകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പടെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി ലോല മേഖല ആയതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യവും കത്തില്‍ വിശദീകരിച്ചിരുന്നു.
അതേസമയം ഇത്തരമൊരു ആലോചനയില്ലെന്ന് സൂചിപ്പിക്കുന്നതാണ് രജിസ്ട്രാര്‍ ജനറലിന്റെ കത്ത്. 2007 ലാണ് നിലവിലുള്ള കെട്ടിട സമുച്ചയത്തില്‍ ഹൈക്കോടതി പ്രവര്‍ത്തനം ആരംഭിച്ചത്.
The post ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റുന്നില്ല: ചീഫ് ജസ്റ്റിസ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]