
ചെന്നൈ: മധുരയ്ക്കടുത്തെ പാലമേട്ടില്‍ ജെല്ലിക്കെട്ടിനിടെ യുവാവ് മരിച്ചു. മധുര സ്വദേശി അരവിന്ദ് രാജ് ആണ് മരിച്ചത്. കാളയെ മെരുക്കുന്നതിനിടെ അടിവയറ്റില്‍ കുത്തേറ്റാണ് 26കാരന്റെ മരണം.
കാളയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
പാലമേട് ജെല്ലിക്കെട്ടിനിടെ 19 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ മധുര അവനിയാപുരത്ത് നടന്ന ജെല്ലിക്കെട്ട് മന്ത്രിമാരായ പിടിആര്‍. പളനിവേല്രാജന്, മൂര്‍ത്തി, എം.പി എസ്. വെങ്കടേശന്, ജില്ല കലക്ടര്‍ അനീഷ് ശേഖര്‍ തുടങ്ങിയവര്‍ ഫ്ലാഗ്ഓഫ് ചെയ്തു.
The post ജെല്ലിക്കെട്ട്; കാളയെ മെരുക്കുന്നതിനിടെ അടിവയറ്റില്‍ കുത്തേറ്റു; 26 കാരന് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]