
സ്വന്തം ലേഖിക
കോട്ടയം: മണിമലയില്‍ റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ പണവും ലോട്ടറിയും അടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും തുടര്‍ന്ന് പോലീസ് ഉടമസ്ഥനെ കണ്ടെത്തി ബാഗ് തിരികെ ഏല്പിക്കുകയും ചെയ്തു.
മണിമല കടയനിക്കാട് മനു മാരുതിടെക് എന്ന പേരിൽ വർക്ക് ഷോപ്പ് നടത്തുന്ന പ്രകാശിനാണ് മണിമല കറുകച്ചാൽ റോഡിൽ കിടന്ന് പണമടങ്ങിയ ബാഗ് കിട്ടിയത്. പ്രകാശ് ഇത് ഉടൻ തന്നെ മണിമല പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ബാഗ് പരിശോധിക്കുകയും അതിലുണ്ടായിരുന്ന മണിമലയില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ലോട്ടറി ഹോൾ സെയിൽ സ്ഥാപനത്തിലെ ബില്ല് കണ്ടെത്തി അന്വേഷണം നടത്തിയതിൽ നിന്നും കടയനിക്കാട് കോയിപ്രം കയത്തുങ്കൽ വീട്ടിൽ സദാശിവൻ പിള്ളയുടെ ബാഗ് ആണ് നഷ്ടമായയതെന്നു കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സദാശിവൻ പിള്ളയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും, പ്രകാശിന്റെ സാന്നിധ്യത്തില്‍ മണിമല സ്റ്റേഷന് എസ്.ഐ മാരായ അനിൽകുമാർ, സുഭാഷ് ഡി,സുനിൽ കുമാർ സി.പി.ഓ മാരായ പ്രതാപൻ, ടോമി സേവ്യർ,അജിത് എന്നിവരുടെ സാന്നിധ്യത്തിൽ പോലീസ് സ്റ്റേഷനിൽ വച്ച് ബാഗ് കൈമാറി.
The post കളഞ്ഞു കിട്ടിയ പണവും ലോട്ടറിയും അടങ്ങിയ ബാഗ് പോലീസിൽ ഏല്പിച്ചു; ഉടമസ്ഥനെ കണ്ടെത്തി ബാഗ് കൈമാറി പോലീസ്; മാതൃകയായി കോട്ടയം മണിമലയിലെ വർക്ക് ഷോപ്പ് ഉടമ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]