
ടൂറിസം വകുപ്പിനു കീഴിൽ ദിവസ ക്കൂലിയിൽ ജോലി നേടാൻ അവസരം
ടൂറിസം വകുപ്പിനു കീഴിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 730 / – രൂപ വേതനം നൽകുന്നതാണ്, നിയമനം തികച്ചും താൽക്കാലികമായിരിക്കും. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 15-02-2023 , വൈകിട്ട് 5 മണിവരെ.
ജോലി, യോഗ്യത ചുവടെ ചേർക്കുന്നു
ലൈഫ് ഗാര്ഡ് ജോലി
ഫിഷർമാൻ
ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം. കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും കടലിൽ നീന്താൻ അറിയാവുന്ന ആളാണെന്നും ,ഫിഷർമാൻ ആണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം
വിഭാഗം 2 ജനാൽ
എസ്.എസ്.എൽ.സി പാസ്സായിരിക്കണം. സ്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നിന്നലിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുള്ളർ ആയിരിക്കണം, കടലിൽ നീന്താൻ അറിയണം.
വിഭാഗം 3 എക്സ് നേവി
എസ്.എസ്.എൽ.സി പാസായിരിക്കണം. നാവിക സേനയിൽ കുറഞ്ഞത് പതിനഞ്ചു വർഷത്തെ സേവനം
ശാരീരിക യോഗ്യത
ഉയരം : 5 അടി 5 ഇഞ്ച്
നെഞ്ചളവ് 80 – 85 സെമി
അപേക്ഷകൾ ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം , എറണാകുളം റീജിയണൽ ജോയിന്റ് ഡയറക്ടർമാർക്കാണ് സമർപ്പിക്കേണ്ടത് ശാരീരിക യോഗ്യത , കായികശേഷി, കടലിൽ നീന്തുന്നതിനും രക്ഷാ പ്രവർത്തനം നടത്തുന്നതിനുമുള്ള കഴിവ് ആരോഗ്യാവസ്ഥ എന്നിവ പരിശോധിച്ച ശേഷം നടക്കുന്ന ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഒഴിവുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ നിന്ന് താൽക്കാലിക നിയമനം നൽകുന്നതുമാണ്.
അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ ഹാജരാക്കുക.
വിഭാഗം:1
1.വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
2.സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എസ്.എസ്.എൽ.സി / റ്റി.സി.)
3.ഫിഷർമാൻ ആണെന്ന് തെളിയിക്കുന്നതിനുളള ഫിഷറീസ് ഡിപ്പാർട്ട്മെന്റ് സർട്ടിഫിക്കറ്റ്
വിഭാഗം 2
1.എസ്.എസ്.എൽ.സി യുടെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പ്
2.സ്ക്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നീന്തലിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തതിന്റെ രേഖകളുടെ പകർപ്പ്
വിഭാഗം 3
1.എസ്.എസ്.എൽ.സി യുടെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പ്
2.നാവികസേനയിൽ നിന്ന് വിടുതൽ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ്
3.എല്ലാ വിഭാഗം അപേക്ഷകരും ഫിറ്റ്നസ് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൂടെ അപേക്ഷ യോടൊപ്പം ഹാജരാക്കേണ്ടതാണ്
അപേക്ഷാ ഫോറം ടൂറിസം വകുപ്പിന്റെ
തിരുവനന്തപുരം ആസ്ഥാന കാര്യാലയത്തിലും തിരുവനന്തപുരം , എറണാകുളം മേഖലാ ഓഫീസുകളിലും സൗജന്യമായി ലഭ്യമാണ് . ടൂറിസം വകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org യിലും ഫോം ലഭ്യമാണ് . ലൈഫ് ഗാർഡായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഇതിനു മുമ്പ് എപ്പോഴെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും പുതിയ അപേക്ഷ നൽകേണ്ടതാണ്പൂരിപ്പിച്ച അപേക്ഷകൾ അവസാന തീയതിക്കു മുൻപ് ലഭിക്കത്തക്ക വിധത്തിൽ അതാത് മേഖലാ ജോയിന്റ് ഡയറക്ടർമാർക്ക് അയക്കേണ്ടതാണ് . അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 15-02-2023 വൈകിട്ട് അഞ്ച് മണി. നിശ്ചിത തീയതിക്ക് ശേഷം ലഭിയ്ക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിയ്ക്കുന്നതല്ല
വിലാസം
തിരുവനന്തപുരം ജില്ല : റീജിയണൽ ജോയിന്റ് ഡയറക്ടർ , ടൂറിസം വകുപ്പ് , നോർക്ക ബിൽഡിംഗ് , തൈക്കാട് , തിരുവനന്തപുരം.
എറണാകുളം ജില്ല റീജിയണൽ ജോയിന്റ് ഡയറക്ടർ , ടൂറിസം വകുപ്പ് , ബോട്ട് ജെട്ടി കോംപ്ലക്സ് , എറണാകുളം
നോട്ടിഫിക്കേഷൻ-CLICK HERE
The post ടൂറിസം വകുപ്പിനു കീഴിൽ ജോലി ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]