
സൗത്ത് ആഫ്രിക്ക: അണ്ടര്‍ 19 ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ നിരയ്ക്ക് വിജയത്തുടര്‍ച്ച. ഗ്രൂപ്പ് ഡിയിലെ രണ്ടാമത്തെ മത്സരത്തില്‍ യുഎഇയെ തോല്‍പ്പിച്ചത് 122 റണ്ണുകള്‍ക്ക്. ഇന്ത്യന്‍ നിര മുന്നോട്ട് വെച്ച 219 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന യുഎഇയ്ക്ക് ഇരുപത് ഓവറുകളില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടാന്‍ സാധിച്ചത് 97 റണ്ണുകള്‍ മാത്രമാണ്.
ഇന്ത്യയുടെ ഓപ്പണര്‍മാരായ ശ്വേതാ ഷെരാവത്തും ക്യാപ്റ്റന്‍ ഷെഫാലി വര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 29 പന്തുകളില്‍ നിന്ന് 49 റണ്ണുകള്‍ നേടിയ റിച്ച ഘോഷ് ഇന്ത്യയുടെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. 34 പന്തുകളില്‍ നിന്ന് 78 റണ്ണുകള്‍ നേടിയ ഷെഫാലിയാണ് മത്സരത്തിലെ മികച്ച താരം. ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച ഷെഫാലി രണ്ട് ഓവറുകളില്‍ നിന്ന് ഏഴ് റണ്ണുകള്‍ മാത്രമാണ് വിട്ടുകൊടുത്തത്.
ഇന്ത്യന്‍ ബോളിങ് നിരയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഇന്ത്യയുടെ യുവ പേസ് ബോളര്‍മാരായ ശബ്നവും ടിറ്റസ് സാധുവും ചേര്‍ന്ന് യുഎഇയുടെ ബാറ്റിംഗ് നിരയെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കി. ആദ്യ ഓവറില്‍ യുഎഇ ഓപ്പണര്‍ തീര്‍ത്ഥ സതീഷിന്റെ വിക്കറ്റ് എടുത്താണ് ശബ്നം മത്സരത്തിന്റെ ചരട് കയ്യിലെടുത്തത്. ലാവണ്യ കെനിക്കും മാഹിക ഗൗറിനും മാത്രമാണ് ഇന്ത്യന്‍ ബോളിങ്ങിന് മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ചു നില്ക്കാന് സാധിച്ചത്.
ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കക്ക് എതിരെ ഇന്ത്യ വിജയം നേടിയിരുന്നു. ഇതോടുകൂടി ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാമതാണ്.
The post അണ്ടര്‍ 19 ട്വന്റി20 വനിതാ ലോകകപ്പ്; ഇന്ത്യന്‍ നിരയ്ക്ക് വിജയത്തുടര്‍ച്ച appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]