തിരുവനന്തപുരം പ്രവാസി മലയാളികളുടെ മകളുടെ ഉന്നതവിദ്യാഭ്യാസത്തിനായുള്ള സ്കോളർഷിപ്പിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു.
സാമ്ബത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയായും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും, പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 2023-24 അധ്യായന വർഷം ചേർന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.
പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത.
2023 ഡിസംബർ 7 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണെന്ന് നോർക്ക റൂട്സ് ചീഫ് അറിയിച്ചു.
അപേക്ഷ സമർപ്പിക്കുന്നതിനായി നോർക്ക
5mulong www.scholarship.norkaroots.org m വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ വിശദവിവരങ്ങൾ 0471-2770528/2770543/2770500 എന്നീ നമ്ബറുകളിലും നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91- 8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ് ) നിന്നും ലഭിക്കും.