

ഗൂഗിളിൽ എന്തെങ്കിലുമൊക്കെ എപ്പോഴും സെർച്ച് ചെയ്യുന്നവരാണ് നമ്മൾ. അതില്ലാതെ ഒരു ദിവസം കടന്നു പോകുന്നത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഏതൊരു സംശയത്തിനും ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. എന്നാൽ എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ ഗൂഗിൾ തരുമ്പോൾ അതിൽ നമ്മൾ പോലും അറിയാത്ത ചതികുഴികൾ ഒളിഞ്ഞിരിക്കുന്നുണ്ട്. നമ്മൾ പലപ്പോഴും സെർച്ച് ചെയ്യുന്ന ഈ കാര്യങ്ങൾ ബാങ്ക് അക്കൗണ്ട് തന്നെ കാലിയാക്കിയേക്കും. അറിയാം..
ഓൺലൈൻ വഴി എങ്ങനെ പണം സമ്പാദിക്കാം
എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മിൽ പലരും. പലപ്പോഴും ഓൺലൈൻ വഴി എങ്ങനെ പണം സമ്പാദിക്കാം എന്ന് ഒരിക്കല്ലെങ്കിലും നമ്മളൾ സെർച്ച് ചെയ്തിട്ടുണ്ടാകും. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം അറിയാതെ പോകരുത്. പല ഹാക്കിംഗ് സൈറ്റുകളും ഇതിലുണ്ടാകും. ഏതെങ്കിലും ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ നമ്മുടെ എല്ലാ വിവരങ്ങളും ഹാക്കേഴ്സിന് ലഭിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തിയെടുക്കാൻ സാധിക്കുന്നു.
കസ്റ്റമർ കെയർ നമ്പർ
സിമ്മിന്റെ ഏതൊരു പ്രശ്നത്തിനും കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച് ചീത്ത പറഞ്ഞില്ലെങ്കിൽ നമുക്ക് ഒരു സമാധാനവും ഉണ്ടാകാറില്ല. എന്നാൽ ഗൂഗിൾ വഴി സെർച്ച് ചെയ്താണ് നിങ്ങൾ കസ്റ്റമർ കെയറിലേക്ക് വിളിക്കുന്നതെങ്കിൽ എല്ലാ നമ്പറുകളും കൃത്യതയുള്ളതല്ലെന്ന് അറിഞ്ഞിരിക്കുക. സംശയാസ്പദമായ നമ്പറുകളും ഗൂഗിൾ ഉണ്ടാകാൻ ഇടയുണ്ട്. ഇത്തരം നമ്പറുകൾ ഹാക്കേഴ്സ് നിർമ്മിച്ചെടുത്ത നമ്പറുകളാണ്.
സൗജന്യ ക്രെഡിറ്റ് കാർഡ് റിപ്പോർട്ട്
ക്രെഡിറ്റ് കാർഡ് റിപ്പോർട്ടും ക്രെഡിറ്റ് സ്കോർ സംബന്ധമായ വിവരങ്ങളും ഗൂഗിളിൽ അധികം സെർച്ച് ചെയ്യുന്നത് നിങ്ങളുടെ അക്കൗണ്ട് പെട്ടെന്ന് ഹാക്ക് ചെയ്യാൻ സാധിക്കും. കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്ന കൃത്രിമ ലിങ്കുകൾ ഇവർക്ക് നിർമ്മിച്ചെടുക്കാൻ കഴിയും. ഇതിൽ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങളുടെ മുഴുവൻ അക്കൗണ്ട് വിവരങ്ങളും ചോർത്താൻ ഇടയുണ്ട്.