
താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ജോലി നേടാം
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി തസ്തികയിലേക്ക് താത്ക്കാലിക നിയമനം. അപേക്ഷകര്‍ എക്സ് സര്‍വീസ് മാന്‍ ആയിരിക്കണം. പ്രായപരിധി 55. ശാരീരിക, മാനസിക വൈകല്യങ്ങള്‍ ഇല്ലാത്തവരായിരിക്കണം.
വേതനം അതത് കാലങ്ങളില്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 16 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
കരാര്‍ നിയമനം വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം
പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ഗേറ്റ്മാന് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കുറഞ്ഞത് 15 വര്‍ഷം സൈനിക സേവനവും 50 വയസ്സില്‍ താഴെ പ്രായവും എസ്എസ്എല്‍സി/തത്തുല്ല്യ വിദ്യാഭ്യാസ യോഗ്യതയും മെഡിയ്ക്കല്‍ കാറ്റഗറി ഷേപ്പ്-1 ആയതുമായ ഇടുക്കി ജില്ലയില്‍ നിന്നുള്ള വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862222904. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകളോടൊപ്പം ഒക്ടോബര്‍ 16 ന് രാവിലെ 11 മണിയ്ക്ക് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് ലഭ്യമാക്കണം.
അഭിമുഖം നടത്തുന്നു.
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ അഗ്രോ പ്രോസസിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഒക്ടോബര്‍ 20 രാവിലെ 11 30ന് നടത്തും. യോഗ്യത ഫുഡ് ടെക്നോളജിയില്‍ യു ജി സി അംഗീകൃത യൂണിവേഴ്സിറ്റി/കോളജില്‍ നിന്നുള്ള ബിവോക്/ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഫുഡ് ടെക്നോളജിയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ അഗ്രോ പ്രോസസിംഗ് ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ ടി ഐയില്‍ നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍ 0474 2793714
വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി ജൂനിയര്‍ വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 17 ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 9496404367.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]