
കേരളത്തിൽ വിവിധ ജില്ലകളിലെ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ജോലി ഒഴിവുകൾ.
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ ജോലി ഒഴിവുകള്‍
ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പാറേമാവിലുള്ള അനക്സില്‍ ആശുപത്രി വികസന സമിതി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് 179 ദിവസത്തേക്ക് താല്‍ക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഫുള്‍ ടൈം സ്വീപ്പര്‍ (സ്ത്രീകള്‍), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 23 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും.
ഫുള്‍ ടൈം സ്വീപ്പര്‍ (സ്തീകള്‍)
യോഗ്യത : തസ്തികയിലേക്ക് ഏഴാം ക്ലാസ്സും, പ്രവൃത്തിപരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം.
സെക്യൂരിറ്റി
യോഗ്യത: ഈ തസ്തികയിലേക്കും ഏഴാം ക്ലാസും പ്രവൃത്തി പരിചയവുമാണ്.
താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 21 വ്യാഴാഴ്ച്ചക്കകം നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്സ്) പാറേമാവിലെ ഓഫീസില്‍ സമര്‍പ്പിക്കണം.
മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ. സമീപ പ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232420, 8907576928, 8281751970
🆕 മഞ്ചേരി മെഡിക്കല്‍ കോളജില്‍ പരീക്ഷ ഇല്ലാതെ ജോലി : മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ തസ്തികകളില്‍ നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബിലേക്ക് സയന്റിസ്റ്റ് (മെഡിക്കല്‍, നോണ്‍ മെഡിക്കല്‍), റിസര്‍ച്ച് അസിസ്റ്റന്റ്, ലാബ് ടെക്നിഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. എല്ലാ തസ്തികകളിലേക്കും 45 വയസ്സിനു താഴെ പ്രായമുള്ളവര്‍ അപേക്ഷിച്ചാല്‍ മതി.
യോഗ്യതകള്‍:
സയന്റിസ്റ്റ് (മെഡിക്കല്‍): എം.ബി.ബി.എസ്/ ബി.ഡി.എസ്/ ബി.വി.എസ്.സി & എ.എച്ച് ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസും മൈക്രോബയോളജിയിൽ എം.ഡിയും, ബി ഡി എസ്, ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍): ബി.ഇ/ ബി.ടെക് / തത്തുല്യ യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൈക്രോബയോളജി/ ബയോടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബയോ ടെക്നോളജി/ മൈക്രോബയോളജിയില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും.
റിസര്‍ച്ച് അസിസ്റ്റന്റ്: മൈക്രോബയോളജി/ ബയോടെക്നോളജിയിലുള്ള ബി.എസ്.സി/ എം.എസ്.സി ബിരുദവും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. മോളിക്യുലാര്‍ ലാബില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ലാബ് ടെക്നീഷ്യന്: ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി/ എം.എസ്.സി എം.എല്‍.ടിയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. മോളിക്യുലാര്‍ ലാബില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: ബിരുദവും സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി കോഴ്സ് സര്‍ട്ടിഫിക്കറ്റും.
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്: പത്താം ക്ലാസ് വിജയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും എല്ലാ തസ്തികകളിലും നിയമനത്തിന് മുന്‍ഗണന ലഭിക്കും.
പ്രതിമാസ വേതനം:
സയന്റിസ്റ്റ് (മെഡിക്കല്‍, നോണ്‍ മെഡിക്കല്‍): 56,000 രൂപയും എച്ച്.ആര്.എയും, റിസര്‍ച്ച് അസിസ്റ്റന്റ്: 35,000 രൂപ,
ലാബ് ടെക്നിഷ്യന്‍: 20,000 രൂപയും എച്ച്.ആര്.എയും,
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: 20,000 രൂപ,
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്: 18,000 രൂപ.
താല്പര്യമുള്ളവർ മൊബൈല്‍ നമ്പറും അപേക്ഷിക്കുന്ന തസ്തികയും രേഖപ്പെടുത്തിയ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സെപ്റ്റംബര്‍ 18 ന് വൈകീട്ട് അഞ്ചിനു മുമ്പായി [email protected] എന്ന ഇ.മെയില്‍ വിലാസത്തിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ http://www.govtmedicalcollegemanjeri.ac.in ല്‍ ലഭിക്കും. ഫോണ്‍: 0483 2764056
🆕 ജനറൽ ആശുപത്രിയിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ജോലി ഒഴിവ്
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ 9-ാം വാർഡിലെ രോഗികളെ പരിചരിക്കുന്നതിന് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു.
ആകെ 2 ഒഴിവുകൾ ആണ് ഉള്ളത്
പ്രതിമാസ വേതനം 18390 രൂപ.
യോഗ്യത: എട്ടാംക്ലാസ് പാസ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
നിയമനം ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും.
പ്രായപരിധി പരമാവധി 50 വയസ്. (കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് പരിചരണം നൽകാൻ കഴിയുന്ന ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം.
ഉദ്യോഗാർഥികൾ സെപ്റ്റംബർ 20 നു രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471- 2343241.
✅ സീനിയർ റെസിഡന്റ് നിയമനം
സർക്കാർ മെഡിക്കൽ കോളജുകളിൽ സീനിയർ റെസിഡന്റ് താൽക്കാലിക ഒഴിവുകളുണ്ട്. എം ബി ബി എസ് ബിരുദവും എം ഡി / എം എസ്/ ഡി എൻ ബി ബിരുദാനന്തര യോഗ്യതയും കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. 2023 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. താല്പര്യമുള്ളവർ സെപ്റ്റംബർ 20 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484- 2312944.
🆕 വാക്ക്-ഇൻ-ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളേജ് ആശുപതി വികസന സമിതിയുടെ കീഴിൽ ന്യായവില മെഡിക്കൽ സ്റ്റോറിൽ ഒഴിവുള്ള സെയിൽസ്മാൻ തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
യോഗ്യത: പ്ലസ്ടു, കമ്പ്യൂട്ടർ പരിജ്ഞാനം ടാലി അഭിലഷണീയം. ആയുർവേദ ഫാർമസി വിഭാഗത്തിൽ 8 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം, പ്രായപരിധി 50 വയസ്, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം സെപ്റ്റംബർ 25 രാവിലെ 11ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്നവർ ഒരു ലക്ഷം രൂപയുടെ പലിശ രഹിത സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484 2777489, 0484 2776043
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]