
സ്വന്തം ലേഖകൻ
കോഴിക്കോട്: കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിച്ചെന്നുമുള്ള ആരോപണങ്ങള്‍ നേരിടുന്ന മാത്യു കുഴല്നാടൻ എംഎല്‍എയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ.ഏത് അന്വേഷണവും മാത്യു കുഴല്നാടൻ തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ്. ബിജെപി ഞങ്ങളോട് മെക്കിട്ട് കയറിയിട്ട് കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
എൻഎസ്എഎസിനെതിരായ കേസ് പിൻവലിക്കാൻ ഉള്ള നീക്കം നടന്നാല്‍ നല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് വര്‍ഗീയ സംഘടനയല്ലെന്ന് സിപിഎം പറയുന്നത് സന്തോഷമാണ്. അയ്യപ്പനെ തൊട്ടപ്പോള്‍ സിപിഎമ്മിന്റെ കൈ പൊള്ളി. ഇത് പോലെ ഗണപതിയെ തൊട്ടപ്പോള്‍ കൈയ്യും മുഖവും പൊള്ളി. അതുകൊണ്ട് എംവി ഗോവിന്ദൻ പ്ലേറ്റ് മാറ്റുകയാണ്.
സിപിഎം ഈ നിലപാട് സെപ്റ്റംബര്‍ അഞ്ച് കഴിഞ്ഞാലും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പുതുപ്പള്ളിയില്‍ യുഡിഎഫിന് ജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ശരിയല്ല. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയാല്‍ കുട്ടി പുറത്തും കത്രിക അകത്തും എന്ന സ്ഥിതിയാണെന്ന് ഹര്‍ഷിനയുടെ സമരവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചു.
സമരത്തിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കും. ആരോഗ്യ വകുപ്പ് തെറ്റ് അംഗീകരിക്കാൻ തയ്യാറാവുന്നില്ല. മെഡിക്കല്‍ ബോര്‍ഡിന് എതിരെ ആക്ഷേപം ഉണ്ടെന്നും ഡോക്ടര്‍ക്ക് എതിരെ നടപടി എടുക്കാൻ ആരോഗ്യ മന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]