
9 മാസം മുമ്ബാണ് ഇരുവരും വിവാഹിതരായത്. ദാമ്ബത്യ പ്രശ്നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇരുവരും
കൊല്ലം: കൊല്ലം പത്തനാപുരത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനാപുരം കടശേരി സ്വദേശി രേവതി(23)യെയാണ് ഭര്‍ത്താവ് ഗണേഷ് ആക്രമിച്ചത്.
സംഭവത്തില്‍ ഭര്‍ത്താവ് ഗണേഷിനെ നാട്ടുകാര്‍ പിടികൂടി പത്തനാപുരം പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.
9 മാസം മുമ്ബാണ് ഇരുവരും വിവാഹിതരായത്. ദാമ്ബത്യ പ്രശ്നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇരുവരും. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഗണേഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും ഇന്നലെ പത്തനാപുരം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് മടങ്ങുംവഴിയാണ് ഗണേഷ് രേവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്.
പ്രതികാര മനോഭാവത്തോടെ രേവതിയെ പിന്തുടര്‍ന്ന ഗണേഷ് കഴുത്തിലും ശരീരത്തിലും വെട്ടുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ രേവതിയുടെ വിരലുകള്‍ അപകടത്തില്‍ അറ്റുപോയി. ആരോഗ്യ നില അതീവ ഗുരുതരമായതോടെ രേവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]