
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ സുരക്ഷാജീവനക്കാരെ നിയോഗിക്കുന്നു.
വിശദവിവരങ്ങൾ താഴെ ചേർത്തിരിക്കുന്നു.
ഉദ്യോഗപ്പേര്: സുരക്ഷാ ജീവനക്കാർ
ശമ്പളം: പ്രതിദിനം 645/- രൂപ നിരക്കിൽ
കാലാവധി: 179 ദിവസം / പി.എസ്.സി മുഖേനയുള്ള സ്ഥിരനിയമനം നടക്കുന്നത് വരെ (ഏതാണോ ആദ്യം അതു വരെ എന്ന വ്യവസ്ഥയിൽ)
ഒഴിവുകൾ :6
നിയമന രീതി:താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ
പ്രായം :കുറഞ്ഞ പ്രായപരിധി 30 വയസ് (01.01.2023 കണക്കാക്കി
യോഗ്യതകൾ:പുരുഷന്മാർ -എഴുതുവാനും വായിക്കാനും കഴിവ് ഉള്ളത് വിമുക്തഭടൻ/ബി.എസ്.എഫ്/സി, ആർ.പി. .തുടങ്ങി സൈനിക/അർദ്ധസൈനിക സേവന പരിചയം.
പ്രായം ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, നോട്ടിഫിക്കേഷനിൽ പരാമർശിച്ചിരിക്കുന്ന മറ്റ് ആവശ്യമായ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
ജാതി തെളിയിക്കുന്നതിനുള്ള ഏതെങ്കിലും അംഗീകൃത സർട്ടിഫിക്കറ്റ് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (പിന്നോക്ക സംവരണത്തിന് അർഹതയുണ്ടെങ്കിൽ)-ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്EWS ഇൻകം സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് (ബാധകമെങ്കിൽ)
പരിച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. (മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സേവനത്തിലുള്ള സേവനത്തിലുണ്ടായിരുന്ന താൽക്കാലിക സുരക്ഷാ ജീവനക്കാർ പ്രവൃത്തി പരിചയ സർട്ടിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതില്ല പകരം പ്രസ്തുത കാലയളവ് അപേക്ഷയിൽ രേഖപ്പെടുത്തിയാൽ മതിയാകും.)
സൈനിക – അർദ്ധസൈനിക സർവ്വീസ് ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. നോട്ടിഫിക്കേഷൻ തീയതിക്ക് ശേഷമുള്ള മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
യോഗ്യതകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള നിശ്ചിത അപേക്ഷ ഫോമിൽ തയ്യാറാക്കിയ അപേക്ഷകൾ 25.08.2023, 4 മണിക്ക് മുൻപായി ലഭിക്കത്തക്ക വിധം സർവ്വകലാശാലാ ഭരണ വിഭാഗത്തിലുള്ള എഡി എ 4 സെക്ഷനിൽ നേരിട്ടോ, [email protected] എന്ന ഇ മെയിലിലോ അല്ലെങ്കിൽ ചുവടെ നൽകിയിട്ടുള്ള അഡ്രസ്സിൽ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. (അപേക്ഷകർ കവറിന് പുറത്ത് സുരക്ഷാ വിഭാഗം ജീവനക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.)
വിലാസം:
അസിസ്റ്റൻറ് രജിസ്ട്രാർ 1 (ഭരണ വിഭാഗം), അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം – 686560.
The post 645 രൂപ ദിവസ വേതനത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ജോലി ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]