
സ്വന്തം ലേഖകൻ
കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജീവിതശൈലി രോഗങ്ങളായ പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്‍പ്പെടെയുള്ളവ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ജീവിതശൈലിയിലെ കാതലായ മാറ്റമാണ് മലയാളികള്‍ക്കിടയില്‍ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കുന്നത്. കുട്ടികളില്‍ പോലും ഇന്ന് പ്രമേഹം കണ്ടുവരുന്നു. മുന്‍പ് കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം ഇല്ലായിരുന്നെങ്കില്‍ ഇന്നത് സാധാരണമായി മാറുകയാണ്. മുതിര്‍ന്നവരില്‍ മാത്രം കണ്ടുവന്നിരുന്ന പ്രമേഹം അതിവേഗം യുവാക്കളിലേക്കും ഇപ്പോള്‍ കുട്ടികളിലേക്കും വ്യാപിക്കവെ നമ്മുടെ ഭക്ഷണശീലങ്ങളില്‍ കാര്യമായ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിക്കുകയാണ് ഡോ. ജിതേഷ്.
15 വയസുള്ള ഒരു ആണ്കുട്ടിയില് കഴിഞ്ഞദിവസം പ്രമേഹം കണ്ടെത്തിയത് അവിശ്വസനീയതയും അത്ഭുതവും ആയി തോന്നിയെന്ന് ഡോക്ടര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒരു ദിവസം രണ്ടോ മൂന്നോ ഡയബറ്റിക് രോഗികളെ കണ്ടിരുന്ന നിലയില്‍ നിന്നും ഡയബറ്റിസ് ഇല്ലാത്ത രണ്ടോ മൂന്നോ ആളുകളെയെങ്കിലും ഒരു ദിവസം കാണാന്‍ പ്രയാസമുള്ള കാലമാണിതെന്നും നമുക്ക് ആരോഗ്യഭക്ഷണശാലകള് വേണമെന്നും ഡോക്ടര്‍ പറയുന്നു.
ഡോ. ജിതേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
15 വയസ്സുള്ള ആണ്കുട്ടിയില് ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയതിന്റെ അവിശ്വസനീയതയും അത്ഭുതവും ആയിരുന്നു ഇന്നലെ.
20 വര്‍ഷം മുമ്പ് പ്രാക്ടീസ് തുടങ്ങുന്ന സമയത്ത്, 25 വയസ്സുള്ള ഒരാള്‍ക്ക് ടൈപ്പ് ടു പ്രമേഹം കണ്ടപ്പോള്‍ ഉണ്ടായ അതേ അത്ഭുതം.
പ്രായമായവരുടെ അസുഖം എന്ന നിലയില്‍ നിന്നും സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും കൂടെ അസുഖം എന്ന നിലയിലേക്കുള്ള പരിണാമം…
ഒരു ദിവസം രണ്ടോ മൂന്നോ ഡയബറ്റിക് രോഗികളെ കണ്ടിരുന്ന നിലയില്‍ നിന്നും ഡയബറ്റിസ് ഇല്ലാത്ത രണ്ടോ മൂന്നോ ആളുകളെയെങ്കിലും ഒരു ദിവസം കാണാന്‍ പ്രയാസമുള്ള കാലത്തേക്കുള്ള പരിണാമം…
ഒരു പ്ലേറ്റ് / ഇലയില്‍ വിളമ്പുന്ന അത്രയും ചോറ് കഴിക്കാന്‍ മാത്രമുള്ള കായികാധ്വാനം ചെയ്യുന്നവര്‍ നിലവില്‍ ഉണ്ടോ എന്ന് തന്നെ സംശയം. 20 രൂപക്ക് വയറുനിറയെ ചോറ് കിട്ടും എന്നതിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ജനകീയ ഭക്ഷണശാലകള്‍ പ്രോത്സാഹിപ്പിക്കുന്നത്, ചോറ് തിന്നു വയറുനിറക്കുന്ന അപകടകരമായ ഈ ശീലത്തെയാണ്!
‘ജനകീയ ഭക്ഷണശാലകള്‍’ പേരിലും രീതിയിലും ‘ആരോഗ്യഭക്ഷണശാലകള്’ ആവേണ്ടിയിരിക്കുന്നു.
The post 15 വയസുള്ള ഒരു ആണ്കുട്ടിയില് പ്രമേഹം; രോഗികളുടെ എണ്ണം കൂടുന്നു; ഭക്ഷണവും ജീവിതശൈലിയും ശ്രദ്ധിക്കണം; ഇത്രയും ചോറു കഴിക്കല്ലേ, വൈറലായി ഡോക്ടറുടെ കുറിപ്പ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]