
സ്വന്തം ലേഖകൻ
പുതുപ്പള്ളി: അഴിമതി നടത്തി പണം സമ്പാദിക്കാറില്ലെന്ന് പുതുപ്പള്ളി സിപിഎം സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടി നൽകവെയാണ് ജെയ്ക്ക് ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസുകാർ അഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ സമ്പാദിക്കുന്ന ആളല്ല താനെന്നും ജെയ്ക്ക് പറഞ്ഞു. കോട്ടയം ടിബി റോഡിൽ 1945 ൽ വ്യാപാരം ആരംഭിച്ചയാളാണ് തന്റെ അച്ഛൻ. മണർകാടുള്ള വീട്ടിൽ നിന്ന് 8 കിലോമീറ്റർ നടന്നിട്ടാണ് അദ്ദേഹം വ്യാപാരം നടത്തിയിരുന്നത്.
തന്റെ സ്വത്ത് വിവരം സംബന്ധിച്ച് ആണെങ്കിൽ ഒരു നയാ പൈസ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പത്രികയിൽ വിവരിച്ചിട്ടുണ്ട്. തന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ മൂല്യമാണ് ഇപ്പോഴത്തെ ചർച്ചകളിലേക്ക് വഴി തെളിക്കുന്നത്. തന്റെ ഓർമ്മ ശരിയാണെങ്കിൽ 92 വർഷങ്ങൾക്ക് മുമ്പ് സെന്റിന് 5 രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്താണ് താൻ താമസിക്കുന്ന വീടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
The post ‘കോൺഗ്രസുകാർ അഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ സമ്പാദിക്കുന്ന ആളല്ല ഞാൻ’ ; ആരോപണങ്ങൾക്ക് മറുപടിയുമായി ജെയ്ക്ക് സി തോമസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]