
മോസ്കോ∙ യുക്രെയ്നിൽ നിന്ന്
യിരുന്ന യുഎസ് പൗരന് റഷ്യൻ പൗരത്വം നൽകി പ്രസിഡന്റ്
. ഡാനിയൽ മാർട്ടിൻഡേലിന് പൗരത്വം നൽകിയതു സംബന്ധിച്ച വാർത്ത റഷ്യൻ ടെലിവിഷൻ സംപ്രേക്ഷണം ചെയ്തു.
‘റഷ്യ എന്റെ ഭവനം മാത്രമല്ല, കുടുംബം കൂടിയാണെന്ന വിശ്വാസം ഹൃദയത്തിൽ മാത്രമല്ല നിയമപ്രകാരവും ആയതിൽ അതിയായി സന്തോഷിക്കുന്നു’ – റഷ്യൻ പാസ്പോർട്ട് ഉയർത്തികാട്ടി മാധ്യമങ്ങളോട് ഡാനിയൽ മാർട്ടിൻഡേൽ പറഞ്ഞു. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിർദേശപ്രകാരമാണ് പൗരത്വം നൽകിയതെന്ന് റഷ്യൻ ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
2018ൽ റഷ്യയിൽ എത്തിയ ഡാനിയൽ റഷ്യൻ ഭാഷ പഠിക്കുകയും ഏതാനും നാൾ ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
ഏതാനും നാൾ പോളണ്ടിലായിരുന്ന ഡാനിയൽ 2022 ൽ യുക്രെയ്നിൽ എത്തിയതിനു പിന്നാലെയാണ് ഫെബ്രുവരിയിൽ റഷ്യ ആക്രമണം ആരംഭിച്ചത്. ആദ്യം ലിവിവ് നഗരത്തിൽ താമസിച്ചിരുന്ന ഡാനിയൽ തുടർന്ന് ഡോണെറ്റ്സ്കിൽ താമസിച്ച് കാർഷികവൃത്തിയിലേർപ്പെടുകയും സമീപവാസികളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
സമൂഹമാധ്യമത്തിലൂടെ റഷ്യൻ സൈന്യവുമായി ബന്ധം സ്ഥാപിച്ച ഡാനിയൽ യുക്രെയ്നിന്റെ സൈനിക വിന്യാസമുൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ കൈമാറി. ഡാനിയൽ താമസിച്ചിരുന്ന ഗ്രാമത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതിനു പിന്നാലെ അദ്ദേഹത്തെ റഷ്യയിലെത്തിക്കുകയായിരുന്നു.
രണ്ടു വർഷം റഷ്യൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്തെന്നും ഇനിയും അത് തുടരാൻ താൽപര്യമുണ്ടെന്നും ഡാനിയൽ പറഞ്ഞു. ഡാനിയലിന്റെ സേവനത്തിനുള്ള നന്ദിയും ബഹുമാനവുമാണ് റഷ്യൻ പാസ്പോർട്ടെന്ന് അധികൃതർ വ്യക്തമാക്കി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @RT_com എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]