
ദുബായ്, അബുദാബി തുടങ്ങിയ യുഎഇ എമിറേറ്റ്സുകളില്‍ തൊഴില്‍ അവസരങ്ങള്‍ തേടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഈ മേഖലയില്‍ നിരവധി അവസരങ്ങളാണ് ലോജിസ്റ്റിക്സ്, എക്സ്പ്രസ് ഡെലിവറി സേവനങ്ങൾ നടത്ത ഡിഎച്ച്എല്‍ നിങ്ങള്‍ക്കായി തുറക്കുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ഡിഎച്ച്എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് അനുയോജ്യമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ ലോജിസ്റ്റിക്സ് കമ്പനികളിലൊന്നാണ് ഡിഎച്ച്എല്‍. അന്താരാഷ്ട്ര ഷിപ്പിംഗ്, കൊറിയർ ഡെലിവറി, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഇ-കൊമേഴ്സ് സൊല്യൂഷനുകൾ എന്നിവയുൾപ്പെടേയുള്ള സമഗ്രമായ സേവനങ്ങൾക്ക് ഏറെ വിശ്വാസ്യ യോഗ്യമായ കമ്പനിയാണ് ഡിഎച്ച്എല്‍.
പ്രവർത്തി പരിചയമുള്ള ആളുകള്‍ക്ക് മാത്രമല്ല പുതുതായി പഠനം പൂർത്തിയാവർക്കും മറ്റ് മേഖലകളില്‍ നിന്ന് കരിയർ മാറാൻ ആഗ്രഹിക്കുന്നവർക്കും ദുബായ്, അബുദാബി തുടങ്ങിയ നിരവധി കേന്ദ്രങ്ങളിലായി ധാരാളം അവസരങ്ങള്‍ ഡിഎച്ച്എല്‍ ഒരുക്കുന്നു. നിലവില്‍ ഡിഎച്ച്എല്‍ കൊറിയേഴ്സ് ദുബായ്ക്ക് കീഴിലായി അക്കൗണ്ടിങ് മാനേജർ ഉള്‍പ്പടെ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രധാന ഒഴിവുകള്‍
ഡെലിവറി ഡ്രൈവർമാർ:
ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങള്‍ കൃത്യസമയത്ത് കൃത്യമായ മേല്‍വിലാസത്തില്‍ വിതരണം ചെയ്യുക.
വെയർഹൗസ് അസോസിയേറ്റ്സ്:
സാധനങ്ങള്‍ കൈകാര്യം ചെയ്യൽ, കയറ്റുമതി ഓർഗനൈസ് ചെയ്യുക, വെയർഹൗസ് പ്രവർത്തനങ്ങൾ കൃത്യമായി പരിപാലിക്കുക.
കസ്റ്റമർ സർവ്വീസ് റെപ്രസെൻറ്ററ്റിവ്സ്:
എൻക്വൈറി നടത്തുന്ന ഉപഭോക്താക്കളെ കൃത്യമായ വിവരം നല്കി സഹായിക്കുക, കയറ്റുമതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ വന്നാല്‍ അത് പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുക.
ഓപ്പറേഷൻ മാനേജർമാർ:
ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക, നടപടി ക്രമങ്ങള്‍ കൃത്യമായി വിലയിരുത്തുക, കാര്യക്ഷമമായ ഡെലിവറി പ്രവർത്തനങ്ങൾ ഉറപ്പാക്കുക.
ഐടി പ്രൊഫഷണലുകൾ:
ഡിഎച്ച്എല്ലിന്റെ നൂതന സാങ്കേതിക സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനും പരിപാലനത്തിനും സംഭാവന ചെയ്യുക.
സെയിൽസ് എക്സിക്യൂട്ടീവ്:
പുതിയ ക്ലെയന്റുകളെ തിരിച്ചറിഞ്ഞ് നേടിയെടുക്കുന്നതിലൂടെയും നിലവിലുള്ള ഉപഭോക്താക്കളുമായി ബന്ധം നിലനിർത്തുന്നതിലൂടെയും ബിസിനസ്സ് വളർച്ചയെ സഹായിക്കുക.
ദുബായ്, അബുദാബി, എന്നിവിടങ്ങളിലെ ഡിഎച്ച്എല്ലിൽ ലഭ്യമായ നിരവധി തൊഴിൽ അവസരങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ് മേല്‍സൂചിപ്പിച്ചത്. കമ്പനിയുടെ വെബ്സൈറ്റ് വഴി പരിശോധന നടത്തിയാല്‍ നിങ്ങളുടെ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുയോജ്യമായ നിരവധി ഒഴിവുകള്‍ കണ്ടെത്താന്‍ സാധിക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മറ്റ് ഓൺലൈൻ ജോബ് പോർട്ടലുകൾ വഴിയോ ഡിഎച്ച്എല്ലിലെ കരിയറുകൾക്ക് അപേക്ഷിക്കാം. എങ്കിലും ഏറ്റവും സുരക്ഷിതം ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നതാണ്. നിയമനങ്ങള്‍ക്കായി യാതൊരു വിധത്തിലുള്ള ചാർജുകളും കമ്പനി ഈടാക്കില്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ മികച്ച ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും.
The post DHL കൊറിയർ കമ്പനിയില്‍ ഡ്രൈവർ, ഡെലിവറി ബോയി, വെയർഹൗസ് മാനേജർ തുടങ്ങി ജോലി ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]