
കേരളത്തിന്റെ സാമ്പത്തിക അന്തരീക്ഷം മെച്ചപ്പെടുത്തിയതിൽ നിർണായകമായ പങ്കുണ്ട് മലയാളി പ്രവാസികൾക്ക്. ആദ്യകാലത്ത് ശ്രീലങ്കയിലും മലേഷ്യയിലും സിംഗപ്പൂരിലും തുടങ്ങി ആഫ്രിക്കയിൽവരെ ചെന്നെത്തി നാട്ടിലേക്കു പണമെത്തിച്ചവരുടെ പിൻഗാമികൾ പിന്നീട് സുവർണഭൂമിയായി കണ്ടെത്തിയത് ഗൾഫ് നാടുകളെയാണ്. ഇന്നു ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾ കേരളത്തിന്റെ സമ്പദ് ഘടനയിലെ നിർണായക ഘടകമാകുമ്പോൾ അതിൽ നല്ലൊരു പങ്ക് ഗൾഫ് രാജ്യങ്ങളിൽനിന്നാണ്.
ഇന്ന് നമ്മുടെ ബ്ലോഗിലൂടെ ചർച്ച ചെയ്യുന്നത് പ്രവാസികൾ പ്രധാനമായിട്ടും അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് ഓരോ ദിവസത്തെയും കറൻസി മൂല്യം, അതിനെക്കുറിച്ചാണ് ചർച്ച.
പ്രവാസികൾക്ക് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുകയോ, അല്ലെങ്കിൽ ഗൾഫ് കറൻസികളുടെ മൂല്യം താരതമ്യേനെ കൂടുകയോ ചെയ്യുമ്പോഴാണ് പണം അയക്കുന്നത് ഏറ്റവും നല്ലത്. കാരണം, കൂടുതൽ ഇന്ത്യൻ രൂപ നിങ്ങൾക്ക് നാട്ടിലേക്ക് അയക്കാൻ കഴിയും. ഉദാഹരണത്തിന് ഇന്ത്യൻ കറൻസിയുടെ മൂല്യംകുറയുന്ന സമയത്ത് കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കാറുണ്ട്. കാരണം, നാട്ടിലെ കടം പോലെയുള്ള ഫിക്സ്ഡ് ആയ ഒരു തുക രൂപയുടെ മൂല്യമിടിയുന്ന സമയത്ത് അടച്ച് തീർക്കുന്നത് ലാഭലരം ആണല്ലൊ.
കൂടുതൽ വ്യക്തമായി പറയുകയാണെങ്കിൽ നാട്ടിൽ ഒരു ലക്ഷം രൂപ കടമുള്ള ഒരു യു എ ഇ പ്രവാസിക്ക് ആ കടം വീട്ടാൻ, ഒരു ദിർഹമിന് 19 രൂപ നിരക്കിൽ ആണെങ്കിൽ അയാൾ 5263 ദിർഹം അയക്കണം. പക്ഷേ രൂപയുടെ മൂല്യം കുറഞ്ഞ് ഒരു ദിർഹം= 20 രൂപ ആയാൽ 5000 ദിർഹം അയച്ചാൽ മതിയാവുമല്ലൊ. അപ്പോൾ 263 ദിർഹം ലാഭം വന്നല്ലൊ. അത് കൊണ്ട് ഇന്ത്യയുടെ പുറത്തുള്ള ഏതൊരു വ്യക്തിയും കറൻസിയുടെ മൂല്യം കൃത്യമായി അറിഞ്ഞിരിക്കണം.
ലോക സാമ്പത്തിക ശേഷികളായ അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ബിസിനസുകൾ ഒരു ദിവസം നടക്കുന്ന രാജ്യങ്ങളാണ് ജിസിസി രാജ്യങ്ങൾ. ഇവയിൽ ഓരോ രാജ്യത്തിനും അതിൻറേതായ കറന്സിയുണ്ട്. എന്നാൽ ഓരോ ദിവസം എന്നല്ല, ഓരോ സെക്കന്റിലും ഇവയുടെ മൂല്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങൾക്ക് അറിയാമോ?
പ്രവാസികൾ കറൻസിയുടെ മൂല്യം അറിയുന്ന അതുപോലെതന്നെ സ്വർണ്ണത്തിന്റെ മൂല്യവും അറിഞ്ഞിരിക്കണം. സ്വർണ്ണത്തിന്റെ അന്താരാഷ്ട്ര വിപണി വില ഏറ്റവും കുറവുള്ള മാസങ്ങളാണ് ജനുവരിയും, ഒക്ടോബറും. ഈ സമയത് സ്വർണ്ണം വാങ്ങിയാൽ, കൂടുതൽ സ്വർണ്ണം കുറച്ചു വിലക്ക് ലഭിക്കും. അതുപോലെ ചില സന്ദർഭങ്ങൾ വേറെയും ഉണ്ടാവാറുണ്ട്. സ്വർണ്ണ വ്യാപാരികൾ എല്ലാം വലിയ അളവിൽ സ്റ്റോക്ക് ചെയുന്നത് ഈ സമയങ്ങളിലാണ്. അത് പോലെ സ്വർണ്ണം വാങ്ങി നിക്ഷേപം നടത്തുന്നവരും ഇതുപോലെ തന്നെ ചെയ്യും. പ്രവാസികളായ നിങ്ങൾക്കും ഇത് വളരെ നല്ല രീതിയിൽ ചെയ്യാൻ പറ്റുന്നതാണ്.
വിനിമയ നിരക്ക് ഓരോ സെക്കൻഡിലും മാറിമറിയുന്നതിനാൽ ഇത്തരം വിവരങ്ങൾ ഓരോ സെക്കൻഡിലും കൃത്യമായി നൽകുന്ന ആപ്പുകൾ ഇന്ന് അവൈലബിൾ ആണ്. അതിൽ ഒരു ആപ്പ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.
ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
ഐഫോൺ ഉപയോഗിക്കുന്നവർ ഡൗൺലോഡ് ചെയ്യാൻ
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]