തുഷാരഗിരി: തുഷാരഗിരി ജീരകപ്പാറയിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെ കൂറ്റൻ രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥർ അതിസാഹസികമായി പിടികൂടി.
ടാപ്പിങ്ങ് തൊഴിലാളിയും, ജീരകപ്പാറ സ്വദേശിയുമായ വട്ടപ്പാറ കുട്ടായി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരൂമ്പോൾ ആണ് രാജവെമ്പാലയെ കണ്ടത്.
കുട്ടായി വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സുഹൃത്തുക്കൾ രാജവെമ്പാലയെ നിരീക്ഷിക്കുകയും, വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരായ ബഷീർ പന്തിരാങ്കാവ്, അജീഷ് കുന്നമംഗലം, ശ്രീകാന്ത് പുലിക്കയം തുടങ്ങിയവർ നാട്ടുകാരുടെ സഹായത്തോടെയാണ് കൂറ്റൻ രാജ വെമ്പാലയെ അതിസാഹസികമായി പിടികൂടിയത്.
കഴിഞ്ഞമാസം കൂരോട്ടുപാറയിൽ നിന്നും ഒരേ സ്ഥലത്ത് നിന്ന് മൂന്ന് രാജവെമ്പാലയെ അടുത്തടുത്ത ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.
കൂട്ടായി വട്ടപ്പാറ, മനോജ് മടത്തിനാൽ, ബിനു കാഞ്ഞിരത്തിങ്കൽ,ദേവസ്യ കാഞ്ഞിരത്തിങ്കൽ,റോയിസൺ കേഴപ്ലാക്കൽ,റോബിൻ മണ്ഡപത്തിൽ, വിപിൻ പതിച്ചേരി തുടങ്ങിവർ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വേണ്ട സഹായം നൽകി…..
The post തുഷാരഗിരി ജീരകപ്പാറയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ നാട്ടുകാരുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]