തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണം പൂർത്തിയായി. അധ്യക്ഷ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിൽ നിന്ന് അബിൻ വർക്കിയും ഒ.ജെ.ജനീഷും മത്സരിക്കും.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിൽ നിന്ന് നാല് പേരാണ് പത്രിക നൽകിയത്. വനിതകളിൽ അരിതബാബുവും വീണ എസ് നായരും മത്സരരംഗത്തുണ്ട്.
അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിനെ പൊതുപിന്തുണയോടെ സ്ഥാനാർഥിയായി അവതരിപ്പിക്കാനാണ് നേരെത്തെ ശ്രമിച്ചിരുന്നെങ്കിലും ഐ ഗ്രൂപ്പുകാർ വഴങ്ങിയില്ല. അബിൻ വർക്കിയുടെ പേരും നേരത്തെ ഉയർന്നിരുന്നതാണെങ്കിലും ഒ.ജെ.ജനീഷിനെ കൂടി കളിത്തിലിറക്കി ഐ ഗ്രൂപ്പ് മത്സരം ശക്തമാക്കി.
The post യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും ഒ.ജെ.ജനീഷും പ്രസിഡൻറ് സ്ഥാനാർഥികൾ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]