

കോടഞ്ചേരി: കോടഞ്ചേരി ഹോളിക്രോസ് ആശുപത്രിയിൽ ആക്രമണം നടത്തിയാൾ പോലീസിൽ കീഴടങ്ങി. ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതി കോടഞ്ചേരി കല്ലന്ത്രമേട് വെള്ളാങ്കൽ രഞ്ചു (38)വിനെ താമരശ്ശേരി കോടതി റിമാൻ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് പ്രതി കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആക്രമം നടത്തിയത്. പ്രതിക്കായുള്ള തിരച്ചിലിനിടെ ഇന്നു രാവിലെ കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു.