
ന്യൂഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിക്ക് തമിഴ്നാട്ടില്‍ നിരോധനമുണ്ടെന്ന ആരോപണം തള്ളി സംസ്ഥാന സര്‍ക്കാര്‍. മോശം പ്രകടനം കാരണം ആളില്ലാത്തത് കൊണ്ട് തിയേറ്റര്‍ ഉടമകള്‍ ചിത്രം ഒഴിവാക്കിയതാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദീകരിച്ചു. ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം തമിഴ്നാട് സര്‍ക്കാര്‍ തടഞ്ഞെന്ന ആരോപണത്തില്‍ എതിര് സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. ചിത്രം നിരോധിച്ചെന്നാരോപിച്ച് നിര്‍മ്മാതാക്കള്‍ നല്കിയ ഹര്‍ജിയില്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടി ആയാണ് ആരോപണം തള്ളി തമിഴ്നാട് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
‘തമിഴ്നാട്ടിലെ 19 മള്‍ട്ടിപ്ലെക്സുകളിലാണ് ദ കേരള സ്റ്റോറി മെയ് അഞ്ചിന് റിലീസായിട്ടുണ്ട്. ചിത്രത്തിന് ഒരു നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. ഭരണഘടനയുടെ അനുച്ഛേദം 19(1) എ പ്രകാരം ഉറപ്പുനല്‍കുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സംസ്ഥാനം എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന അഭിനേതാക്കളുടെ അഭാവം, മോശം പ്രകടനം, പ്രേക്ഷകരുടെ കുറവ് എന്നീ തുടങ്ങിയ കാരണങ്ങളാല്‍ മെയ് അഞ്ചോടെ മള്‍ട്ടിപ്ലെക്സുകളുടെ ഉടമകള്‍ ചിത്രം സ്വയം പിന്‍വലിക്കുകയാണ് ഉണ്ടായത്.’, സത്യവാങ്മൂലത്തില്‍ പറയുന്നു. തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തില്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവും ഇല്ല. സിനിമയ്ക്ക് വേണ്ടി കോടതി നടപടിക്രമങ്ങള്‍ ദുരുപയോഗങ്ങള്‍ ചെയ്യുകയാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.
The post ദ കേരള സ്റ്റോറി നിരോധിച്ചിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ തമിഴ്നാട് സര്‍ക്കാര്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]