
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് മരണം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈസ്റ്റ് മിഡ്നാപുര് ജില്ലയിലെ പര്‍ബ മേദിനിപ്പൂരില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത പടക്കനിര്‍മാണ ശാലയിലാണ് സ്ഫോടനം നടന്നത്. തൊഴിലാളികളാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും നശിച്ചതായും മൃതദേഹാവശിഷ്ടങ്ങള്‍ ദൂരേയ്ക്ക് ചിതറിത്തെറിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒഡിഷ അതിര്‍ത്തിയിലാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിക്കുന്നത്. സംഭവത്തിനു ശേഷം ഇതിന്റെ ഉടമ ഒഡീഷയിലേക്ക് കടന്നതായി പോലീസ് വ്യക്തമാക്കുന്നു.
സ്ഫോടനത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങളും ആരംഭിച്ചിട്ടുണ്ട്. അനധികൃത പടക്കനിര്‍മാണ ശാലയുടെ ഉടമയെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നതായും ഇയാള്‍ ജാമ്യത്തിലിറങ്ങി വീണ്ടും സ്ഥാപനം പുനരാരംഭിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. കേസ് അന്വേഷണം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ വീതം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
The post പശ്ചിമബംഗാളില്‍ പടക്ക നിര്‍മാണ ശാലയില്‍ അപകടം; ഏഴ് മരണം, നിരവധി പേര്‍ക്ക് പരിക്ക് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net