
സ്വാർത്ഥത കാംക്ഷിക്കാതെ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ആത്മാർത്ഥമായി ചിട്ടയോടുകൂടി പ്രവർത്തിക്കുന്ന സന്നദ്ധ ഭടന്മാരാണ് സേവാദൾ പ്രവർത്തകരെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ…..
തിരുവമ്പാടി:: സ്വാർത്ഥതകാംക്ഷിക്കാതെ കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ പടന്മാരാണ് സേവാ പ്രവർത്തകർ എന്ന ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ.
തിരുവമ്പാടി നിയോജകമണ്ഡലം സേവാദൾ കൺവെൻഷൻ തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ സിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. സേവാദൽ നിയോജക മണ്ഡലം പ്രസിഡണ്ട് ലൈജു അരീപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
മെയ് 21ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുസ്മരണം, സേവാദൾ കോഴിക്കോട് ജില്ലാ ക്യാമ്പ്, സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ബ്ലഡ് ഡൊണേഷൻ ഫോറത്തിലേക്ക് കൂടുതൽ പേരെ ചേർക്കുവാനും, അടിയന്തിര ഘട്ടങ്ങളിൽ ബ്ലഡ് ആവശ്യമുള്ളവർക്ക് ലഭിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുവാനും യോഗം തീരുമാനിച്ചു.
സേവാദൾ ജില്ലാ പ്രസിഡണ്ട് കെ കെ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ടോമി കൊന്നക്കൽ, സേവാദൾ ജില്ലാ കോഡിനേറ്റർ രാജൻ സി എം, അഷറഫ് മാസ്റ്റർ, സലിം മറ്റത്തിൽ, സുരേഷ്, മുഹമ്മദ് കൂടാരഞ്ഞി, സലീം പി കെ തുടങ്ങിയവർ പ്രസംഗിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]