സ്വന്തം ലേഖകൻ
കോട്ടയം : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സമീപവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാപ്പുഴ പ്രീമിയർ ഭാഗത്ത് പുളിച്ചിപറമ്പിൽ വീട്ടിൽ രാധുൽ പി ലാൽജി (25) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി തന്റെ സമീപവാസിയായ യുവാവിനെ വേളൂർ മൈക്രോ ജംഗ്ഷൻ ഭാഗത്ത് വെച്ച് ചീത്ത വിളിക്കുകയും, ആക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയും ആയിരുന്നു.
വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു, ഇതിന്റെ തുടർച്ച എന്നോണമാണ് ഇയാൾ ആക്രമിച്ചത്.
യുവാവിന്റെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ ആർ, എസ്.ഐ ശ്രീജിത്ത് ടി, ബിജു എസ്, സി.പി.ഓ സിനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ തിരികെ ചോദിച്ചതിൽ വൈരാഗ്യം..! അയൽവാസിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം..! കാരാപ്പുഴ സ്വദേശി പിടിയിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]