
ഡല്‍ഹി: ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ സമരം വ്യാപിപ്പിക്കാനൊരുങ്ങി ഗുസ്തി താരങ്ങള്‍. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒളിമ്പിക്സ് മെഡല്‍ ജേതാക്കളെയും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകളുടേയും പിന്തുണ തേടും. മുന്‍ ദേശീയ ഫെഡറേഷന് മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിഗണിച്ചില്ലെങ്കില്‍ മെയ് 21 മുതല്‍ പ്രതിഷേധത്തിന്റെ രൂപം മാറുമെന്നും താരങ്ങള്‍ മുന്നറിയിപ്പ് നല്കി.
‘സമരത്തെ ആഗോള പ്രതിഷേധമാക്കി മറ്റും. മറ്റ് രാജ്യങ്ങളിലെ ഒളിമ്പ്യന്മാരെയും ഒളിമ്പിക് മെഡല്‍ ജേതാക്കളെയും ഞങ്ങള്‍ സമീപിക്കും. അവരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് അവര്‍ക്ക് കത്തെഴുതും’- 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് പറഞ്ഞു. പ്രതിഷേധത്തെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പ്രതിഷേധിക്കുന്ന താരങ്ങളെ ആരൊക്കെയോ പിന്തുടരുകയാണെന്നും വിനേഷ് ആരോപിച്ചു.
”ചിലര്‍ ഞങ്ങളെ പിന്തുടരുന്നു, അവര്‍ താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നു, അവരോട് നിര്‍ത്താന്‍ പറഞ്ഞാലും അവര്‍ കേള്‍ക്കുന്നില്ല. ചില അജ്ഞാതരും (സ്ത്രീകള്‍) ഇവിടെ (ഗുസ്തിക്കാര്‍ സ്ഥാപിച്ച ടെന്റിനുള്ളില്‍) കയറാന്‍ ശ്രമിച്ചു. രാത്രിയില്‍ നമ്മള് അറിയാത്ത സ്ത്രീകളെ അകത്തേക്ക് കടത്തി വിടുന്നു… സമരസ്ഥലത്ത് നടക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ നടക്കുന്നുണ്ട്… ഇത്തരം പ്രവര്‍ത്തികള്‍ സത്യത്തിനും നീതിക്കും വേണ്ടിയുള്ള നമ്മുടെ പോരാട്ടത്തെ കളങ്കപ്പെടുത്തുന്നു”- വിനീഷ് പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]