
സ്വന്തം ലേഖകൻ
കോട്ടയം : ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ കാരുണ്യ ദീപം ടോണി വർക്കിച്ചനെ തേർഡ് ഐ ന്യൂസിന്റെ അഞ്ചാം പിറന്നാളിനോടനുബന്ധിച്ച് തിരുനക്കര മൈതാനത്ത് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പൊന്നാട അണിയിച്ച് ആദരിച്ചു.
കോട്ടയംകാർക്ക് അച്ചായൻസ് ഗോൾഡും ഉടമ ടോണി വർക്കിച്ചനെയും പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല.. അത്രത്തോളം തന്നെ ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ പേരാണ് ടോണി വർക്കിച്ചൻ…
‘അന്നദാനം മഹാദാനം’ എന്ന ദീപ്തവാക്യത്തിലൂടെ നൂറുകണക്കിന് ആളുകൾക്കാണ് ടോണി വർക്കിച്ചൻ ആഹാരം നൽകുന്നത്.
കേരളത്തിൽ അങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ കാരുണ്യ സ്പർശമേൽക്കാത്തവരായി ആരുമുണ്ടാകില്ല.
കെ.എസ്ആർടിസി ജീവനക്കാരുടെ മർദ്ദനമേൽക്കേണ്ടി വന്ന കാട്ടാക്കടയിലെ അച്ഛനും മകളും , കാറിൽ ചാരിനിന്നതിന്റെ പേരിൽ ചവിട്ടേൽക്കേണ്ടി വന്ന തലശേരിയിലെ നാടോടി ബാലൻ, ഊന്നുവടി വാങ്ങാനായി താലൂക്ക് ഓഫീസിലെത്തി കഷ്ടപ്പെട്ട കോന്നിയിലെ വയോധികൻ, വെളിച്ചമില്ലാതെ കഷ്ടപ്പെട്ട ളാഹയിലെ ആദിവാസി ഊരുകളിൽ സോളാർ ലൈറ്റുകൾ എത്തിച്ച് നല്കി. കോട്ടയത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കൈലാസ് നാഥിന്റെ സഹോദരിയുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്തത് മുതൽ കോട്ടയത്ത് പ്രതിദിനം നാനൂറോളം പേർക്ക് അന്നദാനം നല്കുന്നത് വരെയുള്ള സത്കർമ്മങ്ങളാണ് ടോണി വർക്കിച്ചൻ ചെയ്യുന്നത്. ഈ കാരുണ്യ ദീപത്തിന് തേർഡ് ഐ ന്യൂസിന്റെ ആദരവ്..
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]