
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്ന് വിട്ടുനിന്ന അധ്യാപകര്‍ക്ക് നോട്ടീസ് നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി. 3006 അധ്യപകരാണ് മൂല്യനിര്‍ണയത്തില്‍ രേഖകള്‍ നല്‍കാതെ വിട്ടുനിന്നത്. ഇവര്‍ക്ക് നോട്ടീസ് അയച്ചതായും മറുപടി ലഭിച്ച ശേഷമാകും തുടര്‍നടപടി സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു. അധ്യാപകര്‍ക്ക് അച്ചടക്കം പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്എസ്എല്‍സി ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. പ്ലസ് ടു ഫലം ഈ മാസം 25 നും പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കൊച്ചിയില്‍ അധ്യാപക സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 11 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടും. മെയ് 23 ന് മുഖ്യമന്ത്രി 96 സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. മെയ് 27 ന് മുന്‍പ് സ്കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്കി. ഏഴ് വര്‍ഷം കൊണ്ട് 3000 കോടിയാണ് സ്കുള് കെട്ടിടങ്ങള്‍ക്കായി അനുവദിച്ചത്. ഇത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളില്‍ അധ്യാപകരില്ലാത്ത അവസ്ഥ വരരുത്. കുട്ടികള്‍ വൈകിട്ട് വരെ ക്ലാസില്‍ ഉണ്ടോ എന്ന് അധ്യാപകര്‍ ഉറപ്പാക്കണം. വിദ്യാര്‍ഥി പ്രവേശനങ്ങള്‍ക്ക് പണം വാങ്ങുന്നതായി പരാതി വന്നിട്ടുണ്ട്. കുട്ടികളുടെ ടിസി പിടിച്ചുവെക്കുന്ന സംഭവങ്ങള്‍ ഉണ്ട്. പ്രവേശനത്തിന് വേണ്ടി ന്യായമായ ഫീസ് വാങ്ങുന്ന മാനേജ്മെന്റുകളുമുണ്ട്. വിദ്യാഭ്യാസത്തെ കച്ചവടമാക്കരുതെന്നാണ് സര്‍ക്കാര്‍ നയം. കോഴ വാങ്ങരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]