
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴയെത്തി.കോട്ടയം, പത്തനംതിട്ട, എറണാകുളം,മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ പരക്കെ മഴ പെയ്തു. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ വേനൽ മഴയാണ്.
കോട്ടയം ജില്ലയുടെ മലയോര മേഖലയിലും മികച്ച രീതിയിൽ മഴ ലഭിച്ചു. വിവിധ ജില്ലകളിൽ 17 വരെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇടിമിന്നൽ കഠിനമാകും, ജാഗ്രത വേണം
ചാറ്റൽമഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം. വേനൽക്കാലമായതിനാൽ മഴക്കാറ് മൂടുമ്പോൾ പെട്ടെന്നു തുണികൾ എടുക്കാൻ ടെറസിലേക്കും മുറ്റത്തേക്കും ചുറ്റുപാടുകൾ നിരീക്ഷിക്കാതെ പോകരുതെന്നു ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകുന്നു. ഈ സമയത്തു വളർത്തുമൃഗങ്ങളെ അഴിച്ചുകെട്ടാൻ പോകുന്നതും ഒഴിവാക്കുക. വേനൽമഴയിലെ മിന്നലിൽ ഊർജം വലിയതോതിലുണ്ടാകും അതിനാൽ ഏതു സമയത്തും അപകടമുണ്ടാകാം.
മിന്നലുള്ള സമയത്തു കുളിക്കുന്നതും ടാപ്പിൽനിന്നു വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. മിന്നൽ വഴി പൈപ്പിലൂടെ വൈദ്യുതി സഞ്ചരിക്കാൻ സാധ്യതയുണ്ട്. മഴക്കാറു മൂടി നിൽക്കുമ്പോൾ കുളങ്ങൾ, തോടുകൾ, ഡാമുകൾ എന്നിവിടങ്ങളിൽ മീൻപിടിക്കാൻ പോകരുത്.
ചൂണ്ടയിടുന്നത് അപകടത്തിനു കാരണമാകാം. കാർമേഘങ്ങളുള്ള അന്തരീക്ഷത്തിൽ കുട്ടികൾ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കണം. മിന്നൽസമയത്തു യാത്രയിലാണെങ്കിൽ വാഹനത്തിൽ തന്നെ തുടരുക.
ഒറ്റപ്പെട്ട സ്ഥലത്തു നിൽക്കുമ്പോഴാണ് ഇടിമിന്നൽ ഉണ്ടാകുന്നതെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്, തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തു പോലെ ഉരുണ്ട് ഇരിക്കണം. മിന്നലിന്റെ ആഘാതത്തിൽ ഗുരുതരമായി പൊള്ളുകയും കാഴ്ചയും കേൾവിയും നഷ്ടമാവുകയും ചെയ്യാം.
ഹൃദയാഘാതത്തിനും സാധ്യതയുണ്ട്. മിന്നലേറ്റ വ്യക്തിക്ക് അടിയന്തര പരിചരണ നൽകാം. അയാളിൽ നിന്ന് ആർക്കും അപകടം സംഭവിക്കില്ല. മിന്നലേറ്റശേഷമുള്ള ആദ്യ 30 സെക്കൻഡാണ് ജീവൻ രക്ഷിക്കാനുള്ള സുവർണാവസരമെന്നും ദുരന്തനിവരാണ അതോറിറ്റി വ്യക്തമാക്കുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]