സ്വന്തം ലേഖകൻ കോഴിക്കോട് : വിദേശരാജ്യങ്ങളിലെ ജോലിക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത പണം വാങ്ങി വഞ്ചിച്ച കേസിലെ പ്രതി 22 വർഷത്തിനു ശേഷം പിടിയിലായി. കോഴിക്കോട് നടക്കാവ് പോലീസ് 2001ൽ രജിസ്റ്റർ ചെയ്ത വഞ്ചനക്കേസിലെ പ്രതി വെള്ളയിൽ തോപ്പയിൽ സ്വദേശി സിവി സക്കറിയ ആണ് അറസ്റ്റിലായത്.
2000-2001 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. ഉയർന്ന ശമ്പളനിരക്കിൽ വിദേശജോലി ശരിയാക്കി നൽകാമെന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരായ പരാതി.
കൊയിലാണ്ടി മൂടാടി സ്വദേശിനിയായ ശ്രീജയെ സമാനരീതിയിൽ കബളിപ്പിച്ച പ്രതി, വിസയ്ക്കെന്ന പേരിൽ 75000 രൂപ കൈപ്പറ്റിയ ശേഷം മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.
തുടർന്ന് കേസിന്റെ തുടർനടപടികൾക്കായി പല തവണ നോട്ടീസ് അയച്ചെങ്കിലും ഇയാൾ കോടതിയിൽ ഹാജരായില്ല. വിവിധയിടങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്ന പ്രതിയെ കോഴിക്കോട് വെച്ച് നടക്കാവ് പോലീസ് ഇൻസ്പെക്ടർ പികെ ജിജീഷിന്റെ നേതൃത്യത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
കോഴിക്കോട് കസ്റ്റംസ് റോഡിൽ ഒമാൻ ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന ആളാണ് . The post കോഴിക്കോട് വിസാ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ; 22 വർഷങ്ങൾക്ക് ശേഷമാണ് അറസ്റ്റ്; 2000ത്തിൽ കൊയിലാണ്ടി സ്വദേശിനിയിൽ നിന്നും വിസയ്ക്കെന്ന പേരിൽ 75000 രൂപ കൈപ്പറ്റിയ ശേഷം മുങ്ങുകയായിരുന്നു: തോപ്പയിൽ സ്വദേശി സിവി സക്കറിയയാണ് പിടിയിലായത് appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

