
സ്വന്തം ലേഖകൻ തിരുവനന്തപുരം: തുടർച്ചയായുണ്ടാവുന്ന വിവാദങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുമായി കേരള പൊലീസ്. യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ പ്രവര്‍ത്തികള്‍ പൊലീസിന് നാണക്കേടുണ്ടാക്കുന്നുവെന്ന് പല കോണില്‍ നിന്നും ആക്ഷേപം ഉയർന്നിരുന്നു.
ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കേരളാ പൊലീസ്. അതിനായി പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചെയ്യുന്ന സത്പ്രവൃത്തികള്‍ സമൂഹത്തിന് മുന്നിലേക്കെത്തിക്കുവാനും അത്തരം പ്രവര്‍ത്തികള്‍ക്ക് അംഗീകാരവും ബഹുമതിയും നല്‍കാനാണ് നീക്കം.
ഗുഡ് വര്‍ക്ക് സെല്ലിന് കീഴിലാണ് ഈ പുതിയ നീക്കം. ഡ്യൂട്ടിക്കിടയിലും അല്ലാതെയും പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന സത്പ്രവൃത്തികള്‍ രേഖപ്പെടുത്താനും അതിലൂടെ ബഹുമതി നേടാനുമുള്ള അവസരമാണ് കേരള പൊലീസില്‍ ഒരുങ്ങുന്നത്.
പൊലീസുകാര്‍ക്ക് നേരിട്ടോ മേലുദ്യോഗസ്ഥര്‍ മുഖാന്തിരമോ വിവരങ്ങള്‍ അയക്കാം. അര്‍ഹരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അംഗീകാരവും ബഹുമതികളും നല്‍കുമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര് അജിത് കുമാറിന്റെ ഓഫീസില്‍ നിന്നുള്ള സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.
വ്യക്തിപരമായോ ഔദ്യോഗികമായോ ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍, സാമൂഹിക പുരോഗതിക്ക് സഹായകമാകുന്ന പ്രവര്‍ത്തികള്‍, വിദ്യാഭ്യാസം, കല, സാഹിത്യം കായികം, സിനിമ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചുവരുന്നവര്‍ക്കും വയോജന സംരക്ഷണവും, വനിതകളെയും കുട്ടികളെയും സഹായിക്കുന്ന രീതിയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്കും തുടങ്ങി, കേരള പോലീസിലെ സേനാംഗങ്ങളുടെ കുടുംബത്തിലെ അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ വരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ചേറെ നാളുകളായി കേരളാ പൊലീസ് വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.ഇതിന് പരിഹാരം കാണാനാണ് പുതിയ തീരുമാനം.
The post പോലീസുകാരുടെ സത്പ്രവൃത്തികള്‍ക്ക് അംഗീകാരവും ബഹുമതിയും നല്‍കാനുള്ള നീക്കവുമായി കേരള പൊലീസ്; വിവരങ്ങള്‍ നേരിട്ടോ മേലുദ്യോഗസ്ഥര്‍ മുഖാന്തിരമോ അയക്കാം appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]