
കണ്ണൂര്‍: കണ്ണൂരില്‍ എട്ടാംക്ലാസുകാരി റിയ പ്രവീണ്‍ ജീവനൊടുക്കിയ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ആത്മഹത്യ കുറിപ്പില്‍ പേരുള്ള റിയയുടെ ക്ലാസ് ടീച്ചര്‍ ഷോജ, കായിക അധ്യാപകന് രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.
മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ അധ്യാപകര്‍ അധിക്ഷേപിച്ചതനാലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ചക്കരക്കല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിയ ഡെസ്കിലും ചുമരിലും മഷി ആക്കിയതില്‍ പിഴയായി ഇരുപത്തി അയ്യായിരം രൂപ നല്‍കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടതായി സഹപാഠി വെളിപ്പെടുത്തിയിരുന്നു.
The post എട്ടാം ക്ലാസ്സുകാരിയുടെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]