
മകളുടെ ക്ലാസ് ടീച്ചർക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്. കുട്ടി പഠനത്തിൽ പിന്നോട്ട് പോയതും ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതുമാണ് ടീച്ചർക്ക് സംശയം തോന്നാൻ കാരണം മലപ്പുറം: മഞ്ചേരിയിൽ 14 വയസ് മുതൽ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം കാളികാവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് റിമാൻഡ് ചെയ്തത്. മകളുടെ ക്ലാസ് ടീച്ചർക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്.
കുട്ടി പഠനത്തിൽ പിന്നോട്ട് പോയതും ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതുമാണ് ടീച്ചർക്ക് സംശയം തോന്നാൻ കാരണം. ടീച്ചർ കുട്ടിയോട് കാര്യങ്ങൾ തിരക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
മലപ്പുറം മഞ്ചേരിയിൽ പിതാവ് 14 കാരിയായ മകളെ 2020 മാർച്ച് മാസത്തിലാണ് ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത്. 2020 മാർച്ച് മാസത്തിൽ തൊട്ടടുത്തുള്ള ആളില്ലാത്ത ബന്ധുവീട്ടിലേക്ക് മകളെ കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്നാണ് കേസ്.
മൂന്ന് ദിവസം കഴിഞ്ഞ് ഇതേ വീട്ടിൽ വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പിന്നീടും ലൈംഗിക പീഡനം തുടർന്നു. 2021 ആഗസ്റ്റിൽ പലതവണ പീഡിപ്പിച്ചെന്നും കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
2022 സെപ്തംബറിൽ വീടിന് അടുത്തുള്ള റബ്ബർ തോട്ടത്തിൽ വെച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഈ വർഷം ഡിസംബർ 31ന് സ്വന്തം വീട്ടിൽ വെച്ചും പീഡനത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു.
ക്സാസ് ടീച്ചർ കുട്ടിയുടെ മാറ്റം ശ്രദ്ധിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയിൽ കണ്ട
ശാരീരിക അസ്വസ്ഥതയും പഠനത്തിൽ പിന്നോക്കം പോയതും ശ്രദ്ധയിൽപ്പെട്ട ക്ലാസ് ടീച്ചർ ചോദിച്ചതിലാണ് പീഡന വിവരം പുറത്തായത്.
ശേഷം ടീച്ചറടക്കമുള്ളവരുടെ ഇടപെടലിൽ പരാതി നൽകിയതോടെയാണ് പ്രതിയായ പിതാവ് അറസ്റ്റിലായത്. രണ്ട് ഭാര്യമാരുള്ള പ്രതിക്ക് ഇരു ബന്ധങ്ങളിലും വേറെയും മക്കളുണ്ട്.
പ്രതിയെ കോടതി ഈ മാസം 28 വരെ റിമാൻഡ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കയച്ചു. The post മഞ്ചേരിയിൽ 14 വയസ് മുതൽ മകളെ പീഡിപ്പിച്ചു, വീട്ടിലും റബർ തോട്ടത്തിലും; ടീച്ചറുടെ സംശയം പ്രതിയെ ജയിലിലാക്കി appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]