
സ്വന്തം ലേഖകൻ കോട്ടയം: നിർമ്മാണത്തിലെ തകരാർ മൂലം കോട്ടയം നാഗമ്പടം പാസ്പോർട്ട് സേവാകേന്ദ്രത്തിലെ തൂണിന് വിള്ളൽ വീണു. പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു.
സാങ്കേതികവും പ്രവർത്തനപരവുമായ കാരണങ്ങൾ മൂലമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് വിശദീകരണം. കോട്ടയം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്നും നേരത്തെ അനുവദിച്ചു നല്കിയ വ്യാഴാഴ്ച മുതലുള്ള കൂടിക്കാഴ്ചയുടെ സമയക്രമങ്ങള്‍ അപേക്ഷകര്‍ അടുത്തുള്ള പാസ്പോര്‍ട്ട് സേവാ സേവാകേന്ദ്രങ്ങളിലേക്ക് സൗകര്യപ്രദമായ തീയതികളിൽ പുനഃക്രമീകരിക്കേണ്ടതാണ്.
കോട്ടയം ജില്ലയിലെ താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആലപ്പുഴ, ആലുവ, തൃപ്പുണിത്തുറ എന്നീ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ സാധാരണ, തത്ക്കാല്‍, പിസിസി അപേക്ഷകൾക്കുള്ള അപ്പോയിന്മെന്റുകളുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. The post നിർമ്മാണത്തിലെ തകരാർ മൂലം കോട്ടയം നാഗമ്പടം പാസ്പോർട്ട് സേവാകേന്ദ്രത്തിലെ തൂണിന് വിള്ളൽ വീണു; പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]