
കണ്ണൂര്‍: തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ഫെബ്രുവരി 18ന് (ശനിയാഴ്ച) പ്രവാസി ലോണ്‍ മേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ് പദ്ധതി പ്രകാരമാണ് മേള നടത്തുന്നത്.
തളിപ്പറമ്പ് ടാപ്കോസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വായ്പാമേള രാവിലെ 10 ന് എംഎല്‍എ എം.വി. ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് അധ്യക്ഷത വഹിക്കും.
പങ്കെടുക്കാന്‍ താല്പര്യമുളള പ്രവാസിസംരംഭകര്‍ നോര്‍ക്ക റൂട്ട്സ് ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ലോണ്മേളനടക്കുന്ന 18 ന് രാവിലെ 10 മണിമുതല്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കുവാന്‍ അവസരമുണ്ട്.
നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്പോര്‍ട്ട് കോപ്പിയും,രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ,ആധാര്‍,പാന്‍കാര്‍ഡ് ,
ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡ് /റേഷന്‍ കാര്‍ഡ് ,പദ്ധതി വിശദീകരണം ,പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ സഹിതം പങ്കെടുക്കാവുന്നതാണ് . എന്‍.ഡി.പി.ആര്.ഇ.എം പദ്ധതിയുടെ ഭാഗമായ 16 ബാങ്കിങ്ങ് ധനകാര്യസ്ഥാപനങ്ങള്‍ വഴി സംരംഭക ലോണ്‍ ലഭിക്കാന്‍ മേളയില്‍ അവസരമുണ്ടാകും.
പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക.
കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്. പങ്കെടുക്കുന്ന ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങള്‍ :- 1)സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2)കാനറാ ബാങ്ക് 3)കേരളബാങ്ക് 4)ബാങ്ക് ഓഫ് ബറോഡ 5)ഫെഡറല്‍ ബാങ്ക് 6)സൗത്ത് ഇന്ത്യന്‍ ബാങ്ക് 7)ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 8)യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ 9)ബാങ്ക് ഓഫ് ഇന്ത്യ 10)യൂക്കോ ബാങ്ക് 11)ധനലക്ഷ്മി ബാങ്ക് 12)കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 13)കേരള ഫിനാഷ്യല്‍ കോര്പ്പറേഷന് 14)കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് 15)കേരള സംസ്ഥാന എസ് .സി / എസ് .ടി കോര്പ്പറേഷന് 16)കേരള സംസ്ഥാന വനിതാവികസന കോര്പ്പറേഷന് .
The post നോര്‍ക്കയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ലോണ്‍മേള 18 ന് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]