
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കുന്നതിനുള്ള നിയമം നിര്മിക്കുനന്നതിനായി നല്കിയ ഹര്‍ജി ഈ മാസം 24 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. അഭിഭാഷകന് ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.
സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി തുടങ്ങിയ ചില കമ്പനികള്‍ ആര്‍ത്തവ സമയത്ത് ശമ്പളത്തോടുകൂടിയുള്ള ലീവ് നല്‍കുന്നതിനെ കുറിച്ച് ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ആര്‍ത്തവ ദിവസം അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമായി കണക്കാക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
1992-ലെ തയ്യാറാക്കിയ നയത്തിന്റെ ഭാഗമായി ആര്‍ത്തവ ദിനത്തില്‍ അവധി നല്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്. തുല്യ അവകാശങ്ങള്‍ നല്‍കണം, അല്ലാത്തപക്ഷം അത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനത്തിന് കാരണമാകും,’ ഹര്‍ജിയില്‍ പറയുന്നു.
The post ആര്‍ത്തവ അവധി ആവശ്യപ്പെട്ടുള്ള ഹര്‍ജി; 24 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]