
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയെങ്കിലും ടൈഫോയ്ഡ് വാക്സിനേഷന് കുത്തിവയ്പ് നടത്തിയാല്‍ മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുക. എന്നാല്‍ സൗജന്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ പോലും കുത്തിവയ്പ്പിനുള്ള മരുന്നില്ല.
വിപണിയില്‍ രണ്ടായിരം രൂപയാണ് ഒരാള്‍ക്കുള്ള വാക്സിനേഷന് മരുന്നിന്റെ വില. സഹകരണ നീതി മെഡിക്കല്‍ ഷോപ്പുകളില്‍ ഇവ 317 രൂപയ്ക്ക് ലഭിക്കുമെങ്കിലും ഒരിടത്തും ഈ മരുന്ന് മാത്രമില്ല.
വാക്സിനേഷന് മരുന്ന് വാങ്ങി സര്‍ക്കാര്‍ ആശുപത്രിയിലെത്തി കുത്തിവയ്പ് നടത്തിയതിന്റെ രേഖ ആരോഗ്യ വകുപ്പില്‍ ഹാജരാക്കിയാലാണ് ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുക.
ഇത് ഹാജരാക്കി അപേക്ഷ നല്കിയാലാണ് പഞ്ചായത്ത് ലൈസന്‍സ് ലഭിക്കുക. നിലവില്‍ പഞ്ചായത്ത് ലൈസന്‍സുള്ളവര്‍ പുതുക്കാനും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്.
എന്നാല്‍ ടൈഫോയ്ഡ് പ്രതിരോധ വാക്സിനേഷന് മരുന്ന് കുറഞ്ഞ നിരക്കില്‍ സുലഭമാക്കാത്തത് വ്യാപാരികളില്‍ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. പലയിടത്തും വ്യാപാരി സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും മരുന്ന് വിതരണം സര്‍ക്കാര്‍ മേഖലയില്‍ നടപ്പിലായിട്ടില്ല.
വിവരം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടെന്നും വാക്സിനേഷന് ലഭ്യമാക്കുമെന്നും കഴിഞ്ഞയിടെ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും നടപടികള്‍ ആയിട്ടില്ലെന്നും ലൈസന്‍സ് കിട്ടാന്‍ വേണ്ടി സ്വകാര്യ കമ്പനികളുടെ കൂടിയ നിരക്കിലുള്ള വാക്സിനേഷന് മരുന്ന് വാങ്ങി കുത്തിവയ്പ് നടത്തേണ്ട
സ്ഥിതിയാണെന്നും വ്യാപാരികള്‍ പറയുന്നു. ഭക്ഷണ ശാലകള്‍ നടത്തുന്നവര്‍ക്കും ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്.
കടകളില്‍ പരിശോധനകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ് തങ്ങളെന്ന് വ്യാപാരികള്‍ പറയുന്നു.
The post ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ട സമയപരിധി ഫെബ്രുവരി 28 വരെ നീട്ടി; ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെങ്കിൽ ടൈഫോയ്ഡ് വാക്സിൻ നിർബന്ധം; വാക്സിൻ എടുക്കണമെങ്കിൽ 2000 രൂപയുടെ മരുന്ന് പുറത്ത് നിന്ന് വാങ്ങി നൽകണം; സർക്കാർ ആശുപത്രികളിൽ പേരിന് പോലും മരുന്നില്ല: കുത്തുവാളെടുത്ത് പാവപ്പെട്ട
ഹോട്ടൽ തൊഴിലാളികൾ; ആരോഗ്യ വകുപ്പിൽ നടക്കുന്നത് മന്ത്രിയുടെ തള്ള് മാത്രം appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]