കരസേനയിൽ അഗ്നീവീറാകാൻ താത്പര്യമുണ്ടോ? ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെ ചെയ്യാം.അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്കായാണ് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
നിർദ്ദിഷ്ട വിഭാഗങ്ങൾക്കുള്ള രജിസ്ട്രേഷനുള്ള പ്രായം, വിദ്യാഭ്യാസം, യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് 2023 ഫെബ്രുവരി 16-ന് അപ്ലോഡ് ചെയ്യുന്നതായിരിക്കും. രാജ്യമെമ്പാടും കരസേന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റം വരുത്തി കൊണ്ടാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടത്തുന്നത്. റിക്രൂട്ട്മെന്റ് റാലിയ്ക്ക് മുൻപ് ഓൺലൈൻ പൊതുപ്രവേശന പരീക്ഷ നടത്തുന്നതാണ് പുതിയ രീതി.
The post കരസേന നിങ്ങളെ വിളിക്കുന്നു; അഗ്നിവീർ ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]