
തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന് മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കാണാനില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം മ്യൂസിയം സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ വസ്ത്രങ്ങള്‍ കണ്ടെത്തിയില്ല. നയനയുടെ ചുരിദാര്‍, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവയാണ് കാണാതായത്.
ഇവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാന്‍ കൈമാറിയിരുന്നു. ഇവയെല്ലാം ഫൊറന്‍സിക് ലാബിലുണ്ടോയെന്ന് അന്വേഷിച്ച് ക്രൈംബ്രാഞ്ച് കത്ത് നല്‍കും. ഫൊറന്‍സിക് പരിശോധനക്കയച്ച രേഖകളും സ്റ്റേഷനില്ല. നയനയുടെ മരണത്തില്‍ ലോക്കല്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് നേരത്തെ വിശദപരിശോധന നടത്തിയ ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
2019 ഫെബ്രുവരി 23 ന് രാത്രിയാണ് തിരുവനന്തപുരം ആല്‍ത്തറ ജംഗ്ഷനിലെ വാടക വീട്ടില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹത കൂടിയത്. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ച് അന്വേഷിച്ചില്ല. ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ചില്ലെന്നും ഡിസിആര്‍ബി അസി. കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
The post മരണ സമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കാണാനില്ല; ഫൊറന്‍സിക് പരിശോധനക്ക് അയച്ച രേഖകളും സ്റ്റേഷനില്ല<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]