
തിരുവനന്തപുരം: കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി സമരത്തില്‍ പ്രതികരണവുമായി സ്ഥാപനത്തിന്റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ അഭിമുഖ പരിപാടിയില്‍ ആയിരുന്നു സംവിധായകന്റെ പ്രതികരണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തികഞ്ഞ പ്രഫഷണലായ വ്യക്തിയാണെന്നും പ്രഫഷണലായ ഒരു വ്യക്തിക്ക് ഒരുവിഭാഗം വിദ്യാര്‍ത്ഥികളോട് എങ്ങനെ വിവേചനപരമായി പെരുമാറാനാകുമെന്നും അടൂര്‍ ഗോപാലകൃഷ്ണന് ചോദിച്ചു.
‘തെറ്റായ ആരോപണമാണ് ഉയരുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് സ്ഥാനമില്ല. പ്രശസ്തിക്ക് വേണ്ടിയാണ് അവര്‍ എന്നെ വിമര്‍ശിക്കുന്നത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല. നിരുത്തരവാദപരമായ സമീപനമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്,’ വിഷയവുമായി ബന്ധപ്പെട്ട് ആഷിഖ് അബുവും രാജീവ് രവിയും അടൂരിനെതിരെ നടത്തിയ പ്രസ്താവനകളോട് പ്രതികരിച്ച് അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഉയര്‍ത്തുന്ന ജാതി ആരോപണങ്ങളില്‍ പ്രതികരിച്ച അടൂര്‍ ഗോപാലകൃഷ്ണന്. ഇരുപതാം വയസില്‍ ജാതിപേര് മുറിച്ചുകളഞ്ഞയാളാണ് താന്‍ എന്നും. എന്നെ ജാതിയെക്കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നും അടൂര്‍ പറഞ്ഞു. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ വീട്ടില്‍ പണിയെടുക്കാന്‍ എത്തിയ രണ്ട് സ്ത്രീകളോട് മോശമായി അദ്ദേഹവും ഭാര്യയും പെരുമാറി എന്ന വാര്‍ത്തയോടും അടൂര്‍ പ്രതികരിച്ചു. കേരളത്തില്‍ ഇങ്ങനെ നടക്കും എന്ന് ആരെങ്കിലും വിശ്വസിക്കുമോ?, ഈ സംഭവത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഞാന്‍ ശങ്കര്‍ മോഹനോടും, ഭാര്യയോടും പറഞ്ഞിട്ടുണ്ടെന്നും അടൂര്‍ പറഞ്ഞു.
The post ആഷിക് അബുവും രാജീവ് രവിയും തന്നെ വിമര്‍ശിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയെന്ന് അടൂര്‍ ഗോപാലകൃഷ്ണന് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]