
പത്തനംതിട്ട: ശബരിമല സോപാനത്ത് ദർശനം നടത്തുന്നതിനിടെ അയ്യപ്പന്മാരെ പിടിച്ചുതള്ളിയ ദേവസ്വം ബോർഡ് ജീവനക്കാരനെ ജോലിയിൽ നിന്നുമാറ്റി. തിരുവനന്തപുരം സ്വദേശി വാച്ചർ അരുണിനെയാണ് ജോലിയിൽ നിന്ന് മാറ്റിയത്.
മകരവിളക്ക് ദിവസമായിരുന്നു വിവാദമായ സംഭവം. സോപാനത്ത് ആദ്യത്തെ വരിയിൽ നിന്ന് ദർശനം നടത്തിയവരെയാണ് ഇയാൾ പിടിച്ചുതള്ളിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് ദേവസ്വം ബോർഡ് നടപടിയെടുത്തത്. തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പനെ കാണാൻ വരി നിന്ന ഭക്തരെയാണ് ഇയാൾ ബലമായി തള്ളിമാറ്റിയത്.
The post ശബരിമല സന്നിധാനത്ത് അയ്യപ്പൻമാരോട് മോശമായി പെരുമാറിയ ജീവനക്കാരനെ മാറ്റി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]