
വയനാട് : വന്യമൃഗ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷിയോഗം. വനം മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം. രാവിലെ 9.30 ന് കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍,നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്ഷകന് തോമസിന്റെ കുടുംബത്തെ വനംമന്ത്രി സന്ദര്‍ശിക്കും. തോമസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ കൈമാറിയിരുന്നു.
കടുവ ഭീതി നിലനില്‍ക്കുന്ന മാനന്തവാടി പിലാക്കാവിലും പൊന്മുടി കോട്ടയിലും ജാഗ്രത തുടരുകയാണ്. അതിനിടെ, പാലക്കാട് ധോണിയിലും പരിസരത്തും കൃഷി നശിപ്പിച്ചും ഭീതി വിതച്ചും പി ടി സെവന് എന്ന കാട്ടാന സൈ്വരവിഹാരം തുടരുകയാണ്. ആനയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രദേശവാസികള്‍ കടുത്ത അമര്‍ഷത്തിലാണ്.
The post വര്‍ധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങള്‍ : ഇന്ന് സര്‍വകക്ഷിയോഗം; പാലക്കാട് പിടി 7 വിലസുന്നു<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]